ന്യൂഡൽഹി: Indane LPG Gas Cylinder Refill Online Booking: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആളുകളുടെ നടുവൊടിക്കുകയാണ്. ഒരു വശത്ത് പെട്രോൾ-ഡീസൽ വില കുതിക്കുമ്പോൾ മറുവശത്ത് എൽപിജി വിലയും കുതിക്കുകയാണ്.
എന്നാൽ നിങ്ങൾക്ക് എൽപിജിയിൽ (LPG) നിരവധി ഓഫറുകൾ ലഭിക്കുന്ന ഓപ്ഷനുകളുമുണ്ട്. യഥാർത്ഥത്തിൽ സ്മാർട്ട്ഫോണിലൂടെ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഓൺലൈൻ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. അതുപോലെ നിങ്ങൾക്ക് സിലിണ്ടർ റീഫില്ലിഗും (Cylinder refilling) സിലിണ്ടർ വിലയും അറിയാൻ കഴിയും.
ഇനി നിങ്ങളും വീട്ടിലിരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ എൽപിജി (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇൻഡെയ്ൻ (Indane) നിങ്ങൾക്ക് ഇങ്ങനൊരു സൗകര്യം നൽകുകയാണ്.
IOCL വിവരങ്ങൾ നൽകി
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ഒരു ട്വീറ്റ് ചെയ്യുകയും അതിൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് എങ്ങനെ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ഐഒസിഎൽ (IOCL) അതിന്റെ ട്വീറ്റിൽ സ്മാർട്ട്ഫോണിന്റെ സഹായത്തോടെ സ്മാർട്ട് ബുക്കിംഗ് മോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതിലേതെങ്കിലും സ്മാർട്ട് ബുക്കിംഗ് മോഡുകളിലൂടെ നിങ്ങളുടെ ഇൻഡെൻ ഗ്യാസ് സിലിണ്ടർ (Indane Gas Cylinder) റീഫിൽ ചെയ്ത് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ സിലിണ്ടർ വാങ്ങാനും പറയുന്നുണ്ട്.
വാട്ട്സ്ആപ്പിലൂടെ ബുക്കിംഗ് ചെയ്യാം
ഇപ്പോൾ നിങ്ങൾക്ക് വാട്ട്സ്ആപ്പ് വഴിയും എൽപിജി (LPG) സിലിണ്ടർ ബുക്ക് ചെയ്യാം. നിങ്ങളുടെ സേവന ദാതാവിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പറിൽ നിന്നും വാട്ട്സ്ആപ്പിലൂടെ സന്ദേശമയച്ച് നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം.
ഇതിനായി നിങ്ങൾ WhatsApp ചാറ്റിൽ REFILL ടൈപ്പ് ചെയ്ത് 7588888824 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗ്യാസ് സിലിണ്ടർ എളുപ്പത്തിൽ WhatsApp വഴി ബുക്ക് ചെയ്യപ്പെടും.
ഒരു മിസ്ഡ് കോളിലൂടെ ബുക്കിംഗ് നടത്താം
നിങ്ങൾ Indane ഗ്യാസ് ദാതാവിൽ നിന്ന് റീഫിൽ ചെയ്യുകയാണെങ്കിൽ, ഒരു മിസ്ഡ് കോളിലൂടെ നിങ്ങൾക്ക് ഗ്യാസ് റീഫിൽ ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 8454955555 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ ചെയ്യേണ്ടതാണ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ സിലിണ്ടർ ബുക്ക് ചെയ്യപ്പെടും.
Also Read: LPG Gas Cylinder: ഇനി Address Proof ഇല്ലെങ്കിലും ഗ്യാസ് സിലിണ്ടർ ലഭിക്കും, അറിയേണ്ടതെല്ലാം
SMS വഴി റീഫിൽ ബുക്കിംഗ്
എസ്എംഎസ് വഴി നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യണമെങ്കിൽ അതും വളരെ എളുപ്പമുള്ള മാർഗമാണ്. ഇതിനായി നിങ്ങൾ <16-digit Indane ID><last four digits of Aadhaar> ടൈപ്പ് ചെയ്ത് 7718955555- എന്ന നമ്പറിലേക്ക് അയയ്ക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇൻഡെയ്ൻ ഗ്യാസ് സിലിണ്ടറിന്റെ റീഫില്ലിംഗ് ബുക്ക് ചെയ്യപ്പെടും.
Indane ന്റെ ആപ്പിലൂടെയും ബുക്ക് ചെയ്യാം
നിങ്ങൾ Indane- ന്റെ ഗ്യാസ് സിലിണ്ടർ എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് അതിന്റെ ആപ്പ് വഴി ഓൺലൈനിൽ ഗ്യാസ് ബുക്ക് ചെയ്യാനും കഴിയും. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Indane ആപ്പ് ഡൗൺലോഡ് ചെയ്യണം. അതു കഴിഞ്ഞു ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങൾക്ക് ഓൺലൈനിൽ ഗ്യാസ് ബുക്ക് ചെയ്യാം.
Also Read: LPG ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു!
Paytm ൽ 900 രൂപ വരെ ക്യാഷ്ബാക്ക്
Paytm വഴി നിങ്ങളുടെ എൽപിജി സിലിണ്ടർ ബുക്ക് ചെയ്താൽ നിങ്ങൾക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി നിങ്ങൾ Paytm- ന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ ക്ലിക്ക് ചെയ്യണം.
ശേഷം നിങ്ങൾ നിങ്ങളുടെ ഗ്യാസ് ദാതാവിനെ (Gas Provider) തിരഞ്ഞെടുക്കണം. ബുക്ക് ചെയ്ത ശേഷം നിങ്ങൾക്ക് ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമായ Paytm- ൽ നിന്ന് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...