Gold Loan: ബാങ്കിൽ പോവേണ്ട, വീട്ടിൽ ലഭിക്കും സ്വർണ പണയ വായ്പ, ഇതൊന്നു നോക്കൂ

നിങ്ങൾക്ക് നേടാനാകുന്ന ഏറ്റവും കുറഞ്ഞ തുക 50,000 രൂപയും പരമാവധി തുക 1 കോടി രൂപയുമാണ്

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 05:46 PM IST
  • ഫെഡറൽ ബാങ്കിൽ നിങ്ങൾക്ക് നേടാനാകുന്ന കുറഞ്ഞ തുക 50,000 രൂപയും പരമാവധി തുക 1 കോടിയുമാണ്
  • ചിലയിടത്ത് ഒരു പവനിൽ കുറവുള്ള സ്വർണം സ്വീകരിക്കാറില്ല
  • വായ്പ നിങ്ങൾക്ക് വീട്ടു പടിക്കൽ എത്തും
Gold Loan: ബാങ്കിൽ പോവേണ്ട, വീട്ടിൽ ലഭിക്കും സ്വർണ പണയ വായ്പ, ഇതൊന്നു നോക്കൂ

നിങ്ങൾക്ക് സ്വർണ്ണ പണയ വായ്പ ലഭിക്കാൻ ബാങ്കിൽ പോകേണ്ടതില്ല. ഇതില്ലാതെ തന്നെ പൈസ ലഭിക്കാനുള്ള നിരവധി സംവിധാനങ്ങൾ ഇപ്പോഴുണ്ട്.
ചില ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (NBFC-കളും) നിങ്ങളുടെ വീട്ടുവാതിൽക്കൽ സ്വർണ്ണ വായ്പകൾ നൽകാനെത്തും.

ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഐഎഫ്എൽ ഫിനാൻസ്, ഗോൾഡ് ലോൺ എൻബിഎഫ്‌സികൾ, ഇൻഡെൽ മണി, മണപ്പുറം എന്നിവയുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, വായ്പാ വെബ്‌സൈറ്റുകളായ റുപീക്, റുപ്‌ടോക്, ധന്ദർ ഗോൾഡ് മുതലായവയും നിങ്ങളുടെ വീട്ടുവാതിൽക്കൽ സ്വർണ വായ്പയുമായി എത്തും.

എങ്ങനെ അപേക്ഷിക്കാം

1: ഗോൾഡ് ലോൺ ലഭിക്കുന്നതിന്, വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷൻ  വഴിയോ വാതിൽപ്പടി സേവനം വഴി ഗോൾഡ് ലോണിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

2: നടപടികൾക്കായി ഒരു ലോൺ മാനേജർ നിങ്ങളുടെ വീട് സന്ദർശിക്കും. എല്ലാ വിവരങ്ങളും സ്വർണ്ണത്തിൻറെ തൂക്കം അടക്കം പരിശോധിക്കും.

3: ഐഡന്റിറ്റി പ്രൂഫായി നിങ്ങൾക്ക് ഒരു ആധാർ,പാൻ എന്നിവയോ അഡ്രസ് പ്രൂഫായി വൈദ്യുതി ബില്ലോ ടെലിഫോൺ ബില്ലോ ഉപയോഗിക്കാം. സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ഫോട്ടോയും ആവശ്യമാണ്.

നിങ്ങൾക്ക് എത്ര തുക ലഭിക്കും?

ഇത് കമ്പനികൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഫെഡറൽ ബാങ്കിൽ നിന്ന് ഒരു സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിച്ചാൽ, നിങ്ങൾക്ക് നേടാനാകുന്ന ഏറ്റവും കുറഞ്ഞ തുക 50,000 രൂപയും പരമാവധി തുക 1 കോടി രൂപയുമാണ്. സ്വീകരിക്കുന്ന സ്വർണ്ണത്തിൻറെ അളവും പല ബാങ്കുകളിലും വ്യത്യസ്തമാണ്. ചിലയിടത്ത് ഒരു പവനിൽ കുറവുള്ള സ്വർണം സ്വീകരിക്കാറില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News