ന്യൂ ഡൽഹി : യുഎഇ, സൗദി ആറേബ്യ തുടങ്ങി അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള (Arab League Nations) ഭക്ഷ്യ ഉത്പനങ്ങളുടെ കയറ്റുമതിയിൽ (Food Export) ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. അറബ്-ബ്രസീൽ ചേംബർ ഓഫ് കൊമേഴ്സ് ഇന്നലെ നവംബർ 07ന് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിക്കുന്നത്.
15 വർഷത്തോളമായി ഭക്ഷ്യ കയറ്റുമതിയിൽ ബ്രസീൽ തുടരുന്ന അപ്രമാദിത്വമാണ് ഇന്ത്യ തകർത്തത്. ഈ കാലയളവിൽ ആദ്യമായിട്ടാണ് ബ്രസീൽ ഭക്ഷ്യ ഉത്പനങ്ങളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തെത്തുന്നത്.
ALSO READ : വിലക്കിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലേക്ക്; പശ്ചിമേഷ്യയിൽ നിർണായക നീക്കങ്ങൾ, ഇറാനും നിർണായകം
കഴിഞ്ഞ വർഷം 22 ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കിമതി ചെയ്ത ഭക്ഷ്യ ഉത്പനങ്ങളിലെ 8.25 ശതമാനം ഇന്ത്യയിൽ നിന്നാണ്. ബ്രസീലിന് 8.5 ശതമാനമേ അറബ് ലീഗ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനെ സാധിച്ചുള്ളൂ.
കോവിഡിനെ തുടർന്നു അനിശ്ചിതത്വമാണ് സൗത്ത് അമേരിക്കൻ രാജ്യത്ത് കയറ്റുമതിയിൽ പിന്നോട്ടടിക്കുന്നത്. കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ അറബ് രാജ്യങ്ങിലേക്കെത്താനുള്ള സമയ ദൈർഘ്യമാണ് ഇക്കാര്യത്തിൽ ബ്രസീലിനെ ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ALSO READ : Alcohol laws: മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തി UAE
മഹാമാരിക്ക് മുമ്പ് സൗദിയിലേക്ക് 30 ദിവസകൊണ്ട് ഉത്പനങ്ങൾ എത്തിക്കുമായിരുന്നു ബ്രസീലിന് ഇപ്പോൾ ഏകദേശം രണ്ടമാസത്തെ സമയം തന്നെ വേണ്ടി വരുന്നു. അതേസമയം ഇന്ത്യയാകട്ടെ ഒരാഴ്ചക്കുള്ളിൽ ഭക്ഷ്യ ഉത്പനങ്ങളിൽ ഗൾഫ് മേഖലിൽ എത്തിക്കുന്നമുണ്ട്. പ്രധാനമായും ഫലങ്ങൾ പച്ചക്കറികൾ, പഞ്ചാസാര, ഇറച്ചി മാംസങ്ങൾ, ധാന്യങ്ങൾ ഒട്ടും വൈകിപ്പിക്കാതെ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചേരാറുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ALSO READ : UAE | യുഎഇയിൽ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം; വെള്ളിയാഴ്ച ഓഫീസുകൾ ഉച്ചവരെ, ശനിയും ഞായറും അവധി
ഇവയെല്ലാം ഹലാൽ പരിഗണിച്ചാണ് ഇന്ത്യയിൽ നിന്ന ഗൾഫിലേക്കെത്തുന്നത്. പ്രത്യേകിച്ച് ഇറച്ചി മാംസങ്ങളെല്ലാം ഹലാൽ ലേബൽ ഇല്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നതല്ല.
ഇതിന് പുറമെ ഗൾഫ് മേഖലയിലേക്കുള്ള കാർഷിക ഉത്പനങ്ങളുടെ കയറ്റുമതിയിൽ ബ്രസീലിന് ആകെ 1.4 ശതമാനം വർധനവെ സൃഷ്ടിക്കാൻ സാധിച്ചുള്ളു. ഇതിന് പിന്നിൽ ചൈനയുടെ ശ്രമങ്ങളുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...