കൊച്ചി: ബജറ്റിന് ശേഷം സംസ്ഥാനത്ത് ഇന്നലെയും കുറഞ്ഞ സ്വർണ്ണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ സ്വർണവിലയിൽ നല്ലൊരു ഇടിവുണ്ടായിരുന്നു.
Also Read: ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ
ഇന്നലെ പവന് 760 രൂപയാണ് കുറഞ്ഞത്. തുടർന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 51200 രൂപയായിരുന്നു. ഇന്നും അതെ വിലയാണ് തുടരുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന് ഒറ്റയടിക്ക് 2000 രൂപയാണ് കുറഞ്ഞത്. തുടർന്ന് അതിന്റെ പിറ്റേ ദിവസം അതെ വില തുടർന്നുവെങ്കിലും ഇന്നലെ വീണ്ടും വില കുറയുകയായിരുന്നു.
Also Read: രജത് ജയന്തി ദിനം... കാർഗിൽ യുദ്ധ സ്മരണിയിൽ രാജ്യം; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 25 വയസ്
വിപണിയിൽ ഇന്ന് ഒരു ഗ്രാം അതായത് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5310 രൂപയാണ്. അതുപോലെ വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളമാണ് വിലയിൽ കുറവ് വന്നിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.
Also Read: ശശ് രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം!
ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1ന് 53,000, ജൂലൈ 2ന് 53080, ജൂലൈ 3ന് 53080, ജൂലൈ 4ന് 53600, ജൂലൈ 5ന് 53600, ജൂലൈ 6ന് 54,120, ജൂലൈ 7ന് 54,120, ജൂലൈ 8ന് 53960, ജൂലൈ 9ന് 53680, ജൂലൈ 10ന് 53680, ജൂലൈ 11ന് 53,840, ജൂലൈ 12ന് 54080, ജൂലൈ 13ന് 54080, ജൂലൈ 14ന് 54080, ജൂലൈ 15ന് 54,000, ജൂലൈ 16ന് 54280, ജൂലൈ 17ന് 55,000, ജൂലൈ 18ന് 54,880, ജൂലൈ 19 ന് 54520, ജൂലൈ 20ന് 54,240, ജൂലൈ 21 ന് 54240, ജൂലൈ 22ന് 54,160, ജൂലൈ 23 ന് 51960, ജൂലൈ 24 ന് 51960, ജൂലൈ 25 ന് 51,200, ജൂലൈ 26 ന് 51,200.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.