Gold Rate Today : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വർണവില ഇന്നും കുത്തനെ കൂടി

Kerala Gold Rate Today October 20 : ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെ വില ഇത്രയധികം ഉയർന്നിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 03:29 PM IST
  • ഒരു ഗ്രാമിന് 70 രൂപ കൂടി
  • ഒരു പവന് 560 രൂപ വർധിച്ചു
  • ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്
  • വെള്ളി വിലയിൽ മാറ്റമില്ല
Gold Rate Today : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വർണവില ഇന്നും കുത്തനെ കൂടി

Kerala Gold Price Today October 20 : സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില വർധിച്ചു. ഇത് തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തി. ഈ മാസം സ്വർണവിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. കഴിഞ്ഞ നാല് മാസത്തിനിടെ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്ക് കൂടിയാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വർണവില ഇത്രയധികം കുത്തനെ വർധിക്കുന്നത്

ഒക്ടോബർ 20 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് വർധിച്ചിച്ച. പവന് ഉയർന്ന് 5600 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 5,640 രൂപയാണ്. ഒരു പവന്റെ വില 45,120 രൂപയാണ്. ഒക്ടോബർ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 45,120 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.

ALSO READ : Gold Rate Today : കുറഞ്ഞത് അതേപോലെ കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി

ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഒക്ടോബർ 1 - 42,680 രൂപ

ഒക്ടോബർ 2 - 42,560 രൂപ

ഒക്ടോബർ 3 - 42, 080 രൂപ

ഒക്ടോബർ 4 - 42,072 രൂപ 

ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഒക്ടോബർ 6 - 42,000 രൂപ

ഒക്ടോബർ 7 - 42,200 രൂപ

ഒക്ടോബർ 8 - 42,520 രൂപ

ഒക്ടോബർ 9 - 42,680 രൂപ

ഒക്ടോബർ 10 - 42,920 രൂപ 

ഒക്ടോബർ 11 - 42,920 രൂപ

ഒക്ടോബർ 12 - 43,200 രൂപ

ഒക്ടോബർ 13 - 43,200 രൂപ

ഒക്ടോബർ 14 - 44,320 രൂപ 

ഒക്ടോബർ 15 - 44,320 രൂപ

ഒക്ടോബർ 16 - 44,080 രൂപ

ഒക്ടോബർ 17 - 43,960 രൂപ

ഒക്ടോബർ 18 - 44,360 രൂപ 

ഒക്ടോബർ 19 - 44.560 രൂപ

ഒക്ടോബർ 20- 45,120 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News