മുകേഷ് അംബാനി ഇനി സലൂൺ ബിസിനെസിലേക്കും: റിപ്പോർട്ട്

Reliance Retail Naturals Salon നാച്ചുറൾസിന്റെ 49 ശതമാനം ഓഹരി റിലയൻസ് വാങ്ങാൻ ഒരുങ്ങുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

Written by - Jenish Thomas | Last Updated : Nov 4, 2022, 05:42 PM IST
  • നാച്ചുറൾസ് സലൂൺ ആൻഡ് സ്പായുടെ 49 ശതമാനം ഓഹരി റിലയൻസ് വാങ്ങിക്കാൻ ഒരുങ്ങുന്നുയെന്നാണ് റിപ്പോർട്ട്
  • നിലവിൽ നാച്ചുറൾസിന് 700ൽ അധികം ഔട്ട്ലെറ്റുകളാണ് രാജ്യത്ത് ഉടനീളമുള്ളത്.
  • 26.07 ബില്യൺ ഡോളർ വ്യവസായമാണ് ഈ മേഖലയിൽ നടക്കുന്നത്.
  • വർഷം അത് 4.64 ശതമാനമായി ഉയരുകയും ചെയ്യും.
മുകേഷ് അംബാനി ഇനി സലൂൺ ബിസിനെസിലേക്കും: റിപ്പോർട്ട്

ന്യൂ ഡൽഹി : പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനെസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നുയെന്ന് റിപ്പോർട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാച്ചുറൾസ് സലൂൺ ആൻഡ് സ്പായുടെ 49 ശതമാനം ഓഹരി റിലയൻസ് വാങ്ങിക്കാൻ ഒരുങ്ങുന്നുയെന്നാണ് ബിസിനെസ് മാധ്യമമായ എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും അവസാനഘട്ട ചർച്ചയിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

നിലവിൽ നാച്ചുറൾസിന് 700ൽ അധികം ഔട്ട്ലെറ്റുകളാണ് രാജ്യത്ത് ഉടനീളമുള്ളത്. റിലയൻസുമായി ധാരണയിലെത്തിയാൽ സലൂണിന്റെ ഔട്ട്ലെറ്റുകളുടെ എണ്ണം നാലോ അഞ്ചോ ഇരട്ടിയായി ഉയരുമെന്ന് എക്ണോമിക് ടൈംസ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സ്ഥാപനം നടത്തുന്നവർക്കൊപ്പം ചേർന്ന് കൂടുതൽ ഫണ്ട് നാച്ചുറൾസിലേക്കെത്തിക്കാനാണ് റിലയൻസ് ശ്രമിക്കുന്നതെന്ന് ഇടി തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നത്. 

ALSO READ : Rupee Vs Dollar: ഫെഡറൽ റിസേർവ് പലിശ നിരക്ക് വർദ്ധന, രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു

അതേസമയം ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് നാച്ചുറൾസിന്റെ സിഇഒ സികെ കുമാരവേൽ പറഞ്ഞതായി ഇടിയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കോവിഡ് 19 തങ്ങളുടെ സലൂൺ ബിസിനെസിനെ സാരമായി ബാധിച്ചിരുന്നുയെന്ന് കുമാരവേൽ പറഞ്ഞിരുന്നു. എന്നാൽ കോവിഡ് കൊണ്ടുണ്ടായ നഷ്ടമല്ല ഓഹരി വിൽക്കാൻ തീരുമാനിച്ചതെന്നും നാച്ചുറൾസിന്റെ സിഇഒ വ്യക്തമാക്കുന്നു. അതേസമയം ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നൽകാൻ റിലയൻസ് റിട്ടെയിൽ തയ്യാറായില്ല. തങ്ങൾ അഭ്യഹങ്ങൾക്ക് മറുപടി നൽകില്ലയെന്ന് റിലയൻസ് റിട്ടെയിൽ വക്താവ് അറിയിച്ചത്.

അടുത്തിടെ കുറെ വർഷങ്ങളായി രാജ്യത്തെ സ്പാ, സൌന്ദര്യ വർധിത മേഖലയിലെ മാർക്കറ്റ് വളരുന്നതായിട്ടാണ് കാണാൻ ഇടയാകുന്നത്. ഈ മേഖലയിലേക്ക് കൂടുതൽ ലോക്കൽ കമ്പനികളും അതോടൊപ്പം തന്നെ ആഗോള കമ്പനികളും ലക്ഷ്യം വക്കുന്നുണ്ട്. 26.07 ബില്യൺ ഡോളർ വ്യവസായമാണ് ഈ മേഖലയിൽ നടക്കുന്നത്. വർഷം അത് 4.64 ശതമാനമായി ഉയരുകയും ചെയ്യും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News