New Delhi: ഏറെ കാത്തിരുന്ന Ola Electric scooter വിപണിയിലേയ്ക്ക് എത്തുകയാണ്. അഗസ്റ്റ് 15നാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക.
കഴിഞ്ഞ ജൂണ്‍ 16 നാണ് Ola Electric Scooter ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചത്. വെറും 499 രൂപയ്ക്കാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് നടക്കുന്നത്. അതേസമയം, Booking ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേര് Ola Electric Scooter ബുക്ക് ചെയ്തത് ഒല ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്.
Ola Electric Scooter ന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല എങ്കിലും സ്കൂട്ടറിന് 80,000 മുതല്‍ 1,00,000 വരെയാകും വില എന്നാണ് സൂചന.
Electric Scooter വിപണിയിലെ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് കുതിക്കുന്ന അവസരത്തില്‍ ഏതൊക്കെ നിറങ്ങളില്‍ ഒല സ്കൂട്ടര്‍ ലഭ്യമാണ് എന്ന് കമ്പനി വെളിപ്പെടുത്തി. സ്കൂട്ടര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വിപണിയില്‍ ഓളം സൃഷ്ടിക്കാനാണ് കമ്പനിയുടെ നീക്കം
ഒല സിഇഒ ഭവിഷ് അഗർവാൾ (Ola CEO Bhavish Aggarwal) ആണ് ട്വീറ്ററിലൂടെ വിവിധ നിറങ്ങളിലുള്ള സ്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചത്. “Ready for the revolution!" എന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചത്.
Ready for the revolution! @OlaElectric #jointherevolution https://t.co/lzUzbWbFl7 pic.twitter.com/wLRIvIr25X
— Bhavish Aggarwal (@bhash) August 10, 2021
ഒല സിഇഒ പങ്കുവച്ച ചിത്രത്തില്‍ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ഒൻപത് വേരിയന്റുകൾ വ്യത്യസ്ത തലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാൻ കഴിയും. മൂന്ന് വ്യത്യസ്ത വര്‍ണ്ണ തലത്തില്‍ അതായത്, matte, metallic and pastel, സ്കൂട്ടര്‍ ലഭ്യമായിരിയ്ക്കും എന്നാണ് സൂചന.
ഉപഭോക്താക്കളുടെ ആവശ്യം മുന്‍ നിര്‍ത്തി മൂന്ന് വേരിയന്റുകളിലാണ് ഓല ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറങ്ങുന്നത്. മൂന്നു വേരിയന്റുകളുടേയും പ്രത്യേകത വ്യത്യസ്തമാണ്.
Also Read: Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal
അടിസ്ഥാന മോഡലില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് 2kW മോട്ടോർ ആണ്. ഈ മോഡല്‍ 45kmph വേഗത നല്‍കും. എന്നാല്‍, മിഡ് വേരിയന്റില്‍ 4kW മോട്ടോർആണ് ഉള്ളത്. 70kmph വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയും.
ഓല ഇലക്ട്രിക്കിന്റെ ഏറ്റവും മികച്ച മോഡലില്‍ 7kW മോട്ടോർ ആണ് ഉള്ളത്. ഇത് 95 കിലോമീറ്റർ വേഗതയില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...