ന്യൂഡൽഹി: Axis Bank Penalty: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആക്സിസ് ബാങ്കിന് 25 ലക്ഷം രൂപ പിഴ ചുമത്തി. പിഴയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഇപ്രകാരം അറിയിച്ചിട്ടുണ്ട് എന്തെന്നാൽ Axis Bank Know Your Customer (KYC)നിർദ്ദേശത്തിൽ 2016 ലെ നിയമങ്ങൾ ലംഘിച്ചുവെന്നും ഈ കാരണത്താലാണ് ഈ പിഴ ചുമത്തിയതെന്നുമാണ്.
ഇതുകൊണ്ടാണ് Axis Bank ന് പിഴ ചുമത്തിയത്
2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒരു ആക്സിസ് ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ട് പരിശോധിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. പരിശോധനയിൽ കണ്ടെത്തിയത് ബാങ്ക് KYC യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അതായത് 2016 ൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നതിൽ ആക്സിസ് ബാങ്ക് പരാജയപ്പെട്ടതായി കണ്ടെത്തി.
Also Read: പലിശ നിരക്ക് കുറച്ച് ആക്‌സിസ് ബാങ്ക്
ഇതിനർത്ഥം ആക്സിസ് ബാങ്കിന് (Axis Bank) ഉപഭോക്തൃ അക്കൗണ്ടുകളുടെയും ഉപഭോക്താക്കളുടെ ബിസിനസ്സ്, റിസ്ക് പ്രൊഫൈലുകളുടെയും കൃത്യത പാലിക്കാൻ കഴിഞ്ഞില്ല എന്നാണ്.
ആക്സിസ് ബാങ്കിനെ എങ്ങനെ ബാധിക്കും?
ഈ അന്വേഷണത്തിന് ശേഷം ആർബിഐ (RBI) ഇത് സംബന്ധിച്ച് ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള മറുപടിയും വാക്കാലുള്ള വിശദീകരണവും പരിഗണിച്ച ശേഷം പിഴ ചുമത്താൻ തീരുമാനിച്ചു. ഇപ്പോൾ ഉയരുന്ന ചോദ്യം എന്നുപറയുന്നത് ഈ പിഴ ആക്സിസ് ബാങ്കിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നാണ്. റെഗുലേറ്ററിന്റെ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ഈ പിഴ ചുമത്തിയതെന്ന് ആർബിഐ പറഞ്ഞു. ഇത് ബാങ്കിന്റെ ഇടപാടിനെ ഒരു തരത്തിലും ബാധിക്കില്ല.
Axis Bank ന് നേരത്തെയും പിഴ ചുമത്തിയിരുന്നു
ഇതിന് മുൻപ് ജൂലൈയിൽ ആർബിഐ (RBI) ആക്സിസ് ബാങ്കിന് 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേന്ദ്ര ബാങ്ക് അതിന്റെ നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിന് ആക്സിസ് ബാങ്കിനെതിരെ ഈ നടപടി എടുത്തു. ആക്‌സിസ് ബാങ്ക് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണമുണ്ട്, അതിൽ 'സ്പോൺസർ ബാങ്കുകളും SCB/UCB തമ്മിലുള്ള കോർപ്പറേറ്റ് ഉപഭോക്താക്കളായി പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുക', 'ബാങ്കുകളിലെ സൈബർ സുരക്ഷാ ചട്ടക്കൂട്', 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' (ബാങ്കുകൾ നൽകുന്ന സേവനങ്ങൾ) എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...