ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസുകൾ റിലയൻസ് (Reliance) ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ ആമസോണിന് വിജയം. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ ഏറ്റെടുക്കുന്ന കേസിൽ സുപ്രീംകോടതിയിൽ (Supreme court) വൻ തിരിച്ചടി നേരിട്ടു.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ഏറ്റെടുക്കൽ നടപടികൾ സുപ്രീംകോടതി തടഞ്ഞു. നേരത്തെ ഇതേ കേസിൽ സിംഗപ്പൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതി നൽകിയ സ്റ്റേ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിഗ് ബസാർ ആടക്കമുള്ള ഫ്യൂച്ചർ ഗ്രൂപ്പിൻറെ റീട്ടെയിൽ ബിസിനസുകൾ 3.4 ശതകോടി ഡോളറിന് ഏറ്റെടുക്കനായിരുന്നു റിലയൻസ് പദ്ധതി. എന്നാൽ ഇതിനെതിരെ ഫ്യൂച്ചർ ഗ്രൂപ്പുമായി കരാറുകൾ ഉണ്ടായിരുന്ന ഇ കോമേഴ്സ് ഭീമന്മാരായ ആമസോൺ (Amazon) കേസിന് പോവുകയായിരുന്നു.
ആമസോൺ നൽകിയ കേസിനെ തുടർന്നാണ് സിംഗപ്പൂർ തർക്കപരിഹാര കോടതി ഈ കൈമാറ്റം തടഞ്ഞത്. തുടർന്ന് റിലയൻസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ നിന്നും റിലയൻസിന് തിരിച്ചടി നേരിട്ടു. ജസ്റ്റിസ് ആർഎഫ് നരിമാൻ, ജസ്റ്റിസ് ബിആർ ഗവായി എന്നിവർ അടങ്ങിയ ബെഞ്ചിൻറെയാണ് വിധി. ഫ്യൂച്ചർ ഗ്രൂപ്പിനായി മുതർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും, ആമസോണിനായി ഗോപാൽ സുബ്രഹ്മണ്യവുമാണ് വാദിച്ചത്.
2020 ൽ ഫ്യൂച്ചർ ഗ്രൂപ്പിൻറെ ചെറുകിട വ്യാപാര (Retail business) ശൃംഖല, വെയർഹൗസ്, ലോജസ്റ്റിക്ക് ബിസിനസുകൾ ഏറ്റെടുക്കാൻ റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ കരാറുണ്ടായിരുന്നു. എന്നാൽ 2019 ൽ ഫ്യൂച്ചർഗ്രൂപ്പുമായി നടത്തിയ ഓഹരി കൈമാറ്റ വ്യവസ്ഥ പ്രകാരം ഈ കൈമാറ്റം സാധ്യമല്ലെന്ന വാദവുമായി ആമസോൺ രംഗത്ത് എത്തുകയായിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനിയിൽ ആമസോണിന് 49 ശതമാനം ഓഹരിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...