Bribery Case: 'ഒപ്പിന് കുപ്പി മാത്രം പോരാ, കൈകകൂലിയും വേണം'; എറണാകുളം ആര്‍ടിഒയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 74 കുപ്പികൾ; അക്കൗണ്ടിൽ 84 ലക്ഷം

Bribery Case: പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന അവസ്ഥയിലാണ് ഇപ്പോൾ എറണാകുളം ആർടിഒ

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 01:37 PM IST
  • ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത കുപ്പികളിൽ ലക്ഷക്കണക്കിനു വില വരുന്നവയുമുണ്ട്
  • ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും.
  • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജില‍ൻസ് വൃത്തങ്ങൾ വ്യക്തമാക്കി.
Bribery Case: 'ഒപ്പിന് കുപ്പി മാത്രം പോരാ, കൈകകൂലിയും വേണം'; എറണാകുളം ആര്‍ടിഒയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 74 കുപ്പികൾ; അക്കൗണ്ടിൽ 84 ലക്ഷം

അപേക്ഷയിൽ ഒപ്പിടണമെങ്കില്‍ ഒപ്പിന് കുപ്പി മാത്രം പോരാ കൈക്കൂലി പണവും നിർബന്ധമാണ് ഈ ആർടിഒയ്ക്ക്. പക്ഷെ ഭാഗ്യം തുണച്ചില്ല പിടി വീണു. കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം ആർടിഒ ടി എം ജേഴ്സണിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 74 കുപ്പി മദ്യമാണ്. കൂടാതെ അക്കൗണ്ടിൽ 84 ലക്ഷം രൂപയും. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന അവസ്ഥയിലാണ് ഇപ്പോൾ എറണാകുളം ആർടിഒ. 

ഇന്നലെയും ഇന്നുമായി നടന്ന റെയ്ഡിൽ വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതു ചെറുതും വലുതുമായ 74 കുപ്പികളാണ്. ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളും കൂട്ടത്തിലുണ്ട്. ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും. 50 ലക്ഷം രൂപ ജേഴ്സണിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലുണ്ടെന്ന് ഇന്നലെ കണ്ടെത്തി. ഇന്നത്തെ പരിശോധന കഴിഞ്ഞതോടെ ഇത് 84 ലക്ഷം രൂപയാണെന്ന് വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജില‍ൻസ് വൃത്തങ്ങൾ വ്യക്തമാക്കി. 

ചെല്ലാനം സ്വദേശി മാനേജറായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണു ജേഴ്സൺ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ കേസാണ് ജേഴ്സൺ പിടിവീഴാൻ വഴിയൊരുക്കിയത്. സുഹൃത്തിന്‍റെ പേരിലുള്ള ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിന്‍റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. 

തുടർന്ന് ആർടിഒ  ജേഴ്സൺ ആറാം തീയതി വരെ താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. പിന്നാലെ ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്‍റായ സജിയുടെ കയ്യിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർടിഒ ജേഴ്സൺ പറഞ്ഞതായി അറിയിച്ചു. ഇതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News