ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് എപ്പോഴും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യമേഖലാ ബാങ്കുകളിൽ ഡിസിബി ബാങ്ക് മികച്ച എഫ്ഡി പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, പൊതുമേഖലാ ബാങ്കുകളിൽ, പഞ്ചാബ് & സിന്ധ് ബാങ്ക് ടേം ഡെപ്പോസിറ്റുകളിൽ മികച്ച വരുമാനം നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണ സ്ഥിര നിക്ഷേപ നിരക്കിനേക്കാൾ കൂടുതൽ അധിക പലിശനിരക്ക് ലഭിക്കും. ഇത്തരത്തിൽ മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഏതാണെന്ന് നോക്കാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 4.5% മുതൽ 9% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.5 ശതമാനം മുതൽ 9.5 ശതമാനം വരെ പലിശനിരക്ക് ലഭിക്കും. 1001 ദിവസത്തെ നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് 9% വാഗ്ദാനം ചെയ്യുന്നത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 4% മുതൽ 8.6% വരെ സ്ഥിര നിക്ഷേപ പലിശനിരക്ക് നൽകുന്നു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർ 4.5 ശതമാനം മുതൽ 9.1 ശതമാനം വരെ പലിശനിരക്ക് ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 8.60% ലഭിക്കും.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3.75% മുതൽ 7.9% വരെയും മുതിർന്ന പൗരന്മാർക്ക് 4.25% മുതൽ 8.50% വരെയും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 സെപ്റ്റംബർ 27 മുതൽ പ്രാബല്യത്തിൽ വന്നു.
ആർബിഎൽ ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് ആർബിഎൽ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 3.50% മുതൽ 7.80% വരെ പലിശ നൽകുമ്പോൾ മുതിർന്ന പൗരന്മാർക്ക് ടേം ഡെപ്പോസിറ്റുകളിൽ 4% മുതൽ 8.30% വരെ പലിശ ലഭ്യമാക്കും. ഈ നിരക്കുകൾ 2023 ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വരും
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്കായി സ്ഥിര നിക്ഷേപത്തിന് 3.50% മുതൽ 7.75% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് ബാങ്ക് 4 മുതൽ 8.25% വരെ പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. 549 ദിവസം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.75% വാഗ്ദാനം ചെയ്യുന്നു
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 2.8% മുതൽ 7.40% വരെ പലിശ നൽകും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്കാണ് ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എല്ലാ ഉപഭോക്താക്കൾക്കും 3% മുതൽ 7.10% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.5% മുതൽ 7.6% വരെയാണ്. ഈ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത് 2023 ഫെബ്രുവരി 15 നാണ്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് എല്ലാ ഉപഭോക്താക്കൾക്കും 3% മുതൽ 7.1% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വരുന്ന വിവിധ കാലയളവുകളിലെ എഫ്ഡിയിൽ 3.50 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശനിരക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിലെ എഫ്ഡിക്ക് 3% മുതൽ 7.20% വരെ പലിശനിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.75% വരെ പലിശനിരക്ക് ലഭിക്കും. ഈ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.