Federal Bank FD Rates: സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് പരിഷ്ക്കരിച്ച് ഫെഡറൽ ബാങ്ക്. ബാങ്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം 7.92% വരെയാണ് പുതുക്കിയ പലിശ നിരക്ക്. സ്ഥിരനിക്ഷേപങ്ങളുടെ വർദ്ധിച്ച നിരക്കുകൾ നവംബർ 28 മുതൽ പ്രാബല്യത്തിൽ വന്നു.
ഫെഡറൽ ബാങ്ക് 2 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചിരിയ്ക്കുന്നത്. ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പുതിയ നിരക്കുകൾ 2022 നവംബർ 28 മുതൽ പ്രാബല്യത്തിൽ വരും.
റിപ്പോര്‍ട്ട് അനുസരിച്ച് 7 ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 4.25% മുതൽ 6.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 50 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 1 വർഷം, 1 ദിവസം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി പലിശ നിരക്ക് 7.92% ആണ് ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
ഫെഡറൽ ബാങ്കിന്‍റെ പുതുക്കിയ പലിശ നിരക്ക് ചുവടെ: -
അതേസമയം, 2022 നവംബർ 18-ന് ഫെഡറൽ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. അതനുസരിച്ച്, 7 ദിവസം മുതല്‍ ഏതു കാലാവധിയുമുള്ള FDകൾക്ക്, ബാങ്ക് ഇപ്പോൾ സാധാരണക്കാർക്ക് 3.00% മുതൽ 6.30% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 6.95% വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, 700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണക്കാര്‍ക്ക് 7.25 ശതമാനവുമാണ് ബാങ്ക് പലിശ നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...