സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ എപ്പോഴും പരിഗണിക്കാവുന്ന ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. ഇതിൽ തന്നെ ബാങ്ക് എഫ്ഡികൾ നല്ലൊരു ഓപ്ഷനാണ്. ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരവരുമാനത്തിന് ബാങ്ക് എഫ്ഡികളേക്കാൾ മികച്ച ഓപ്ഷന്‍ വേറൊന്നില്ല. ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കുള്ള സ്കീമുകൾ മുന്നോട്ട് വെക്കുന്നു.
സാധാരണ ഉപഭോക്താക്കൾക്ക് 3% മുതൽ 6.5% വരെ വാർഷിക പലിശയും മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.5% വരെയും എസ്ബിഐ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ദീർഘകാല നിക്ഷേപത്തിനുള്ള നല്ലൊരു ഓപ്ഷനാണ് എസ്ബിഐയുടെ എഫ്ഡി സ്കീം.
ഒരു സാധാരണ ഉപഭോക്താവ് 10 വർഷത്തെ കാലാവധിയോടെ എസ്ബിഐയുടെ സ്കീമിൽ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുന്നു എന്ന് കരുതുക. എസ്ബിഐ എഫ്ഡി കാൽക്കുലേറ്റർ പ്രകാരം, നിക്ഷേപകന് 6.5 ശതമാനം വാർഷിക പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 9,52,779 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 4,52,779 രൂപ സ്ഥിരവരുമാനവും ഉണ്ടാകും. മറുവശത്ത്, ഒരു മുതിർന്ന പൗരൻ എസ്ബിഐയുടെ 10 വർഷത്തെ മെച്യൂരിറ്റി സ്കീമിൽ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുന്നു.
എഫ്ഡി കാൽക്കുലേറ്റർ അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം വാർഷിക പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 10,51,175 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ മാത്രം 5,51,175 രൂപ സ്ഥിരവരുമാനമുണ്ടാകും. ഏറ്റവും മികച്ച പ്ലാൻ.
ആദായ നികുതി പേടിക്കേണ്ട
ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങൾ/ടേം നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് പറഞ്ഞല്ലോ. 5 വർഷത്തെ ടാക്സ് സേവിംഗ് എഫ്ഡിയിൽ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭ്യമാണ്. എന്നിരുന്നാലും, FD-യിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. ആദായനികുതി നിയമങ്ങൾ (ഐടി നിയമങ്ങൾ) അനുസരിച്ച്, എഫ്ഡി സ്കീമിന് ഉറവിടത്തിൽ നികുതി കിഴിവ് (ടിഡിഎസ്) ബാധകമാണ്. അതായത്, FD കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക നിങ്ങളുടെ വരുമാനമായി കണക്കാക്കുകയും സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകുകയും വേണം. നികുതിയിളവിൽ നിന്ന് ഒഴിവാക്കുന്നതിന് നിക്ഷേപകന് ഫോം 15G/15H സമർപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...