Actor Baiju Arrested: മദ്യലഹരിയിൽ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നടൻ അറസ്റ്റിൽ

Actor Baiju Arrested For Drunk Driving: ഇന്നലെ രാത്രി അമിത വേഗത്തിലായിരുന്നു ബൈജുവിന്റെ ആഡംബര കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 14, 2024, 09:43 AM IST
  • രാത്രി മദ്യ ലഹരിയിൽ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച കേസിൽ നടൻ അറസ്റ്റിൽ
  • ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചായിരുന്നു അപകടം
  • കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
Actor Baiju Arrested: മദ്യലഹരിയിൽ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നടൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇന്നലെ നഗരത്തിൽ രാത്രി മദ്യ ലഹരിയിൽ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച കേസിൽ നടൻ അറസ്റ്റിൽ. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചായിരുന്നു അപകടം നടന്നത്.

Also Read: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

അമിത വേഗത്തിലായിരുന്നു ബൈജുവിന്റെ ആഡംബര കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈജുവിനൊപ്പം മകളും കാറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: ദീപാവലിക്ക് മുന്നേ ഡബിൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്ന്; സ്വത്തുക്കൾ ഇരട്ടിക്കും!

സംഭവത്തെ തടുർന്ന് വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പോലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകുന്നില്ലെന്നാണ് ബൈജു പ്രതികരിച്ചത്. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച്  വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

Also Read:മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയർ പഞ്ചറായിരുന്നു. അതിനാൽ ടയർ മാറ്റിയിട്ട്   സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി.  ഇതിനിടയിൽ പോലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News