കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയിരിക്കുന്നത്.
മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഹർജിയിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകരുടെ നിര്‍ദേശ പ്രകാരം ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാത്തിനും പുറമെ ദിലീപിൻ്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും ഹർജിയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
നേരത്തെ കേസിലെ സാക്ഷികളായ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ ലസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അന്ന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോപ്ടത്തി ഈ ആവശ്യമാണ് തള്ളിയത്.
ഈ കേസിൽ ദിലീപ് 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. ശേഷം അന്ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നൽക്കുകയായിരുന്നു. പക്ഷെ നടിയെ ആക്രമിച്ച കേസിൻറെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിൻറെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണം അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്ന് അഭിഭാഷകനായ ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നതാണ് സംഭാഷണത്തിലുള്ളത്.
കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന്റെ പ്രധാന തെളിവുകളിൽ ഒന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്ത്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിൻറെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് പൾസർ സുനി ദിലീപിന് കത്ത് എഴുതിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക