Crime News: കണ്ണൂർ പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Crime News: കണ്ണൂർ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.രമേശന്റെ നേത്യത്യത്തിൽ പയ്യന്നൂർ സി.ഐ യും കണ്ണൂർ റൂറൽ എസ്പിയുടെ ഡാൻസാപ്പ് ടീമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 11:27 AM IST
  • പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
  • രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്
Crime News: കണ്ണൂർ പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കണ്ണൂർ: പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 6936  പേക്കറ്റ് കൂൾലിപ്പും 30, 000 പേക്കറ്റ് ഹാൻസുമാണ് പിടികൂടിയത്.  കണ്ണൂർ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.രമേശന്റെ നേത്യത്യത്തിൽ പയ്യന്നൂർ സി.ഐ യും കണ്ണൂർ റൂറൽ എസ്പിയുടെ ഡാൻസാപ്പ് ടീമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Also Read: Crime News: 8 വര്‍ഷം നീണ്ട പ്രണയത്തിന് തടസം, അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തി

രാത്രികാല പരിശോധനയ്ക്കിടയിൽ പയ്യന്നൂർ പെരുമ്പയിൽ വെച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  കെഎൽ 58 എസി 0162 നമ്പർ പിക്കപ്പ് വാനിൽ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.  ഇരിട്ടി സ്വദേശികളായ മുജീബ് കെ.വി, മുഹമ്മദ് അലി.കെ, കബീർ സി എന്നിവരെയാണ് പിടികൂടിയത്.  സ്കോഡ് അംഗങ്ങളായ ജിജിമോൻ, ബിനീഷ്, ശ്രീജിത്ത്. അനൂപ് എന്നിവരാണ്  ടീമിലുണ്ടായിരുന്നത്.

Also Read: Viral Video: അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്..! വീഡിയോ വൈറൽ 

കൊച്ചിയിൽ കളിപ്പാട്ട കച്ചവടം ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിൽ

എറണാകുളം: കൊച്ചിയിലെ സ്കൂൾ പരിസരത്തും വഴിയോരങ്ങളിലും കളിപ്പാട്ട കച്ചവടം നടത്തിവന്നിരുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി മിങ്കു ഭായ് എന്ന പേരിൽ അറിയപ്പെടുന്ന വിപിൻ കുമാർ റസ്തോജിയാണ് പോലീസ് പിടിയിലായത്. 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കയ്യിൽ നിന്നും പിടികൂടിയത്.  എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വെെകുന്നേരങ്ങളിൽ പതിവായി ഇയാളെ തേടി യുവതീ യുവാക്കൾ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. 

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയും 

 

ഇയാൾ തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.  ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. വേഷം മാറിയെത്തിയ എക്സൈസ് സംഘം ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും അതുവഴി നടത്തിയ അന്വേഷണത്തിലാണ് കുരുക്ക് മുറുക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News