സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രവീൺ റാണ പിടിയിലായത്. ഈ മാസം ആറിനാണ് പോലീസിനെ വെട്ടിച്ച് ഇയാൾ കേരളം വിട്ടത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് കോയമ്പത്തൂരിൽ നിന്നും റാണ പിടിയിലാകുന്നത്.
ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് പ്രവീൺ റാണ. ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാൾ നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സേഫ് ആന്റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 48 ശതമാനം വരെ പലിശയായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.
Also Read: Delhi Crime: 7 മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശിനി ഹണിയുടെ പരാതിക്ക് പിന്നാലെയാണ് പ്രവീൺ റാണക്കെതിരെ 11 കേസുകൾ ഈസ്റ്റ് സ്‌റ്റേഷനിലും 5 കേസുകൾ വെസ്റ്റ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പ്രവീൺ റാണയുടെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. പരാതിയിൽ കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. കോടിക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...