പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. ഇത്തവണ പിടികൂടിയിരിക്കുന്നത് 56 കിലോ കഞ്ചാവാണ്. പാലക്കാട് ദേശീയപാതയില്‍ വെച്ച് പൂച്ചെട്ടികളുടെ ലോഡ് എന്ന വ്യാജേന കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.
പിടികൂടിയ ഈ കഞ്ചാവ് (Cannabis) ആന്ധ്രാപ്രദേശില്‍ നിന്നും അങ്കമാലിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് (Cannabis) പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...