കൊല്ലം: അഞ്ചലിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് കണ്ടെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തുന്നു. ഷാജി പീറ്ററിനെ സഹോദരൻ സജിൻ പീറ്റർ കൊലപ്പെടുത്തിയ ശേഷം അമ്മയുടേയും ഭാര്യയുടേയും സഹായത്തോടെ കുഴിച്ചു മൂടിയെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഷാജിയുടെ മൃതദേഹം കിണറിനടുത്ത് കുഴിച്ചിട്ടുവെന്നാണ് അമ്മയും സജിനും മൊഴി നൽകിയത്. ഇതിന് മുകളിൽ പിന്നീട് കോൺക്രീറ്റ് പാളി പണിതുവെന്നും അവിടെ കുഴിച്ചാൽ മൃതദേഹം ലഭിക്കുമെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ കുഴിയെടുത്ത് പരിശോധിച്ചപ്പോൾ എല്ലിൻ കഷ്ണവും ഒരു ചാക്കും കണ്ടെത്തി. കൂടുതൽ തെളിവിനായി സ്ഥലത്ത് പരിശോധനകൾ നടത്തുകയാണ്.
Also Read: അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ ദമ്പതികൾ പിടിയിൽ
പരിശോധന നടത്തുന്നത് ഫോറൻസിക് വിദഗ്ധരുടെ സന്നിധ്യത്തിലാണ്. രാവിലെ 10 മണിയോടെ പൊലീസ് തെളിവെടുപ്പിനായി എത്തിച്ചിരുന്നു. മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്. ഷാജിയും സഹോദരൻ സജിനും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സജിൻ ഷാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുവിന്റെ മൊഴി.
സംഭവം നടന്നിട്ട് രണ്ടു വർഷത്തോളമായിയെങ്കിലും ഷാജിയെ കാണാനില്ലയെന്നാണ് കുടുംബം നാട്ടുകാരോട് പറഞ്ഞിരുന്നത്. ഷാജിയെ താൻ ആസൂത്രിതമായി കൊന്നതല്ലെന്നും ഭാര്യയെയും അമ്മയേയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നത്തിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു വെന്നാണ് സജിൻ പൊലീസിന് മൊഴി നൽകിയത്.
കേസിൽ സജിനൊപ്പം അമ്മയേയും ഭാര്യയേയും പരാതി ചേർക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ മദ്യപിച്ചെത്തിയ ഇവരുടെ ബന്ധുവായ ഒരാൾ പോലീസിനോട് ഷാജിയെ കാണാതായതല്ലെന്നും സഹോദരൻ കൊന്ന് വീടിന് സമീപം കുഴിച്ചിട്ടിരിക്കുകയാണെന്നും വെളിപ്പെടുത്തിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമിട്ടത്.
Also Read: 399 രൂപയ്ക്ക് അടിപൊളി Prepaid പ്ലാൻ, വീട്ടിലിരുന്ന് കൊണ്ട് ആസ്വദിക്കാം extra internet
ശേഷം പുനലൂർ ഡിവൈഎസ്പി അമ്മയേയും സജിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഈ രഹസ്യം സജിനും ഭാര്യയ്ക്കും അമ്മയ്ക്കും മാത്രമേ അറിയമായിരുന്നുള്ളൂ. പക്ഷേ സജിന്റെ അമ്മ അടുത്തകാലത്ത് തന്റെ ബന്ധുവിനോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇവരുമായി തെറ്റിയ ഈ ബന്ധുവാണ് പൊലീസിന് വിവരം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...