അമൃത്‌സറിലെ സുവർണക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് സുവർണക്ഷേത്രത്തിന് സമീപമുള്ള ശ്രീഗുരു രാംദാസ് നിവാസിന് സമീപം സ്ഫോടനമുണ്ടായത്.
Five conspirators who allegedly planned the Amritsar blast have been nabbed. The motive behind the blast was to disturb peace. Explosives used in firecrackers were applied in the blast. Police to hold a press conference shortly: Punjab police sources pic.twitter.com/FoY7cU4RRj
— ANI (@ANI) May 11, 2023
സുവർണക്ഷേത്രത്തിന് സമീപം ഏഴ് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. ശനിയാഴ്ചയും (മെയ് ആറ്) തിങ്കളാഴ്ചയും (മെയ് എട്ട്) അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നതിന് പിന്നാലെയാണ് പുതിയ സ്‌ഫോടനം. ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ സുവർണ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ ഗുരു റാം ദാസ് നിവാസിന് സമീപം ഒരു വലിയ ശബ്ദം കേട്ടു. പുലർച്ചെ 12.15-12.30 മണിയോടെയാണ് സ്ഫോടനത്തെ തുടർന്നുള്ള വലിയ ശബ്ദം കേട്ടതെന്ന് പോലീസ് കമ്മീഷണർ നൗനിഹാൽ സിംഗ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
#WATCH | Amritsar: Visuals from outside the building of Shri Guru Ramdas Ji Niwas from where suspects were rounded up in the aftermath of a loud sound, that was heard near the Golden Temple, which, as per the police, could be another explosion.#Punjab pic.twitter.com/CXzms3FdYw
— ANI (@ANI) May 10, 2023
ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പഞ്ചാബ് പോലീസും സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഫോറൻസിക് സാമ്പിളുകൾ ശേഖരിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ ട്രിഗറിംഗ് മെക്കാനിസം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ശ്രീ ഗുരു റാം ദാസ് നിവാസ് ഏറ്റവും പഴക്കമുള്ള ലോഡ്ജ്) ആണ്. ഗുരു റാം ദാസ് സത്രത്തിന്റെ രണ്ടാം നിലയിൽ നിന്ന് 'ഗലിയാര'യിലേക്കോ സുവർണ ക്ഷേത്രത്തിന് ചുറ്റുമുള്ള പാതയിലേക്കോ പ്രതി ബോംബ് എറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
ഗുരു രാംദാസിലെ ശുചിമുറിയുടെ ജനാലയിൽ നിന്നാണ് പ്രതി ബോംബ് എറിഞ്ഞത്. സുവർണ ക്ഷേത്രത്തിന് സമീപമുള്ള പൈതൃക തെരുവിൽ ശനിയാഴ്ച സ്ഫോടനം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് സമീപം തിങ്കളാഴ്ച രാവിലെയും സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്നത്തെ സംഭവത്തിൽ ആർക്കും പരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...