Viral News: രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹ സമയത്ത് വരന്‍റെ വീട്ടുകാര്‍ "സമ്മാനമായി" ആവശ്യപ്പെട്ട സാധനങ്ങളില്‍ ഉണ്ടായ പിഴവ് മൂലം വരന്‍ വിവാഹം റദ്ദാക്കി. ഹൈദരാബാദിലാണ് സംഭവം.
വിവാഹ സമയത്ത് "സ്ത്രീധനമായി" മറ്റ് സാധനങ്ങൾക്കൊപ്പം ഫർണിച്ചറുകളും വരന്‍റെ വീട്ടുകാർ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാകാം വരന്‍റെ വീട്ടുകാരുടെ പ്രതീക്ഷയ്ക്കൊത്ത് സാധനങ്ങള്‍ നല്‍കാന്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് സാധിച്ചില്ല. എങ്കിലും ഏറെ വീട്ടുപകരണങ്ങള്‍ വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, വധുവിന്‍റെ വീട്ടുകാര്‍ പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്‍കി എന്ന കാരണത്താല്‍ വരന്‍റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
ഞായറാഴ്ച നടത്താനിരുന്ന വിവാഹത്തിന് ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരൻ എത്തിയില്ല. ഇതിനെ തുടർന്ന് വധുവിന്‍റെ പിതാവ് പോലീസിൽ പരാതി നൽകുകയും വരനെതിരെ കേസെടുക്കുകയും ചെയ്തു. കൂടാതെ, വരന്‍റെ വീട്ടില്‍ എത്തിയ തന്നോട് അവര്‍ മോശമായി പെരുമാറിയെന്നും വധുവിന്‍റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ "ആവശ്യപ്പെട്ട" സാധനങ്ങൾ നൽകിയില്ലെന്നും ഫർണിച്ചറുകളും മറ്റും പഴയതാണെന്നും വരന്‍റെ വീട്ടുകാര്‍ പറഞ്ഞതായി വധുവിന്‍റെ പിതാവ് പറഞ്ഞു. അതിനാല്‍ അവര്‍ വിവാഹത്തിന് വരാന്‍ വിസമ്മതിച്ചു. താന്‍ കല്യാണത്തിന് വിരുന്ന് ഒരുക്കി, എല്ലാ ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ചു. എന്നാൽ വരൻ വിവാഹത്തിന് എത്തിയില്ല, വധുവിന്‍റെ അച്ഛൻ പറഞ്ഞു.
സ്ത്രീധനമായി മറ്റ് സാധനങ്ങൾക്കൊപ്പം ഫർണിച്ചറുകളും വരന്‍റെ വീട്ടുകാർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉപയോഗിച്ച ഫർണിച്ചറുകൾ വധുവിന്‍റെ വീട്ടുകാർ നൽകിയതിനാൽ വരന്‍റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ഹാജരാകാതിരിക്കുകയും ചെയ്തതായി പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു.
ഐപിസിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം വരനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തില്‍ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...