Drugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽ

Crime News: പാര്‍ട്ടി നടന്ന ഫാംഹൗസില്‍ നിന്നും എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള നിരവധി ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 20, 2024, 01:53 PM IST
  • നഗരത്തിൽ നടന്ന റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്
  • ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്
Drugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിൽ നടന്ന റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. 

Also Read: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാര്‍ട്ടി നടന്ന ഫാംഹൗസില്‍ നിന്നും എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള നിരവധി ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.  ഒപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന തെലുങ്ക് നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. പാർട്ടിയിൽ ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പങ്കെടുത്തത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഡിജെകളും ടെക്കികളും പാര്‍ട്ടിയിലുണ്ടായിരുന്നു.  

Also Read: ഇടവ രാശിയിൽ വിപരീത രാജയോഗം; ഈ രാശിക്കാർ ഒരു വർഷത്തേക്ക് സൂക്ഷിക്കുക!

ഡിജെകളായ 'ബ്ലഡി മസ്‌കാര', 'റാബ്‌സ്', 'കയ്വി' തുടങ്ങിയവരാണ് പാര്‍ട്ടിയിലെ സംഗീത പരിപാടി നയിച്ചിരുന്നത്.  ഫാംഹൗസില്‍ പാർട്ടി സംഘടിപ്പിച്ചത്  ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ്.  ഇയാൾ ആന്ധ്രാപ്രദേശില്‍ നിന്നും നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഏകോപിപ്പിച്ചത്. 'സണ്‍സെറ്റ് ടു സണ്‍റൈസ്' എന്ന് പേരിട്ട പാര്‍ട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവായതെന്നാണ് റിപ്പോർട്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുവരെയായിരുന്നു പാര്‍ട്ടി.

Also Read: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!

 

അനുവദിച്ച സമയം കഴിഞ്ഞും റേവ് പാര്‍ട്ടി തുടരുന്ന വിവരമറിഞ്ഞാണ് സിസിബി സംഘം സ്ഥലത്തെത്തിയതും പരിശോധനയിൽ മയക്കുമരുന്ന് പിടികൂടിയതും. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്‌നിഫര്‍ നായകളും ഇവർക്കൊപ്പമുണ്ടായിരുന്നു.  പരിശോധന സമയത്ത് 15 ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരു കാറില്‍നിന്ന് ആന്ധ്രയില്‍നിന്നുള്ള എംഎല്‍എയുടെ പാസ്‌പോര്‍ട്ടും കണ്ടെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 

എംഎല്‍എ കകാനി ഗോവര്‍ധന റെഡ്ഡിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടാണ് കാറില്‍നിന്നും കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.  ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍കോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജിആര്‍. ഫാംഹൗസ്. ലഹരിമരുന്ന് കണ്ടെടുത്തതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന പലരെയും പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ട്.  സംഭവത്തില്‍ ഇലക്ട്രോണിക് സിറ്റി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News