ജയ്പൂർ: പഞ്ചാബിൽ വൻ ആയുധശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്തതായി റിപ്പോർട്ട്. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് മാരകായുധങ്ങളും ഹെറോയിനും പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read: ഡൽഹിയിൽ വീടിന് തീപിടിച്ച് 4 പേർ മരിച്ചു; മരിച്ചവരിൽ ഒൻപതുമാസം പ്രായമുള്ള കുഞ്ഞും!
പ്രതികളെ പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നാണ് പിടികൂടിയത്. പഞ്ചാബ് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ബോക്സുകളിലാക്കിയ നിലയിൽ ലഹരി വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുക്കുകയായിരന്നു.
Also Read: Guru Shukra Yuti: വ്യാഴ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
ഇതിനിടെ നേരത്തെ പഞ്ചാബ് പോലീസും ബിഎസ്എഫും നടത്തിയ തിരച്ചിലിൽ ലഹരി വസ്തുക്കളും, ഡ്രോണുകളും പിടിച്ചെടുത്തിരുന്നു. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത കടത്ത് തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.