മലപ്പുറം: വഴിക്കടവിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടാലി കൊണ്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗാർഹിക പീഡനത്തിനെതിരെ പൊലീസിൽ (Police) പരാതി നൽകിയതിലെ വിദ്വേഷമാണ് ആക്രമണത്തിന് (Attack) കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പ്രതി മുഹമ്മദ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു (Police Custody). ഗുരുതര പരിക്കുകളോടെ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
മദ്യലഹരിയിൽ മുഹമ്മദ് സലീം മർദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ പൊലീസ് ഇവരുടെ വീട്ടിൽ എത്തി. ഈ സമയം ഒളിച്ചിരുന്ന സലീം പിന്നീട് സീനത്തിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റു.
മദ്യപിച്ചെത്തുന്ന സലീം സീനത്തിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് സീനത്ത് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിനായി (Police investigation) വീട്ടിലെത്തിയപ്പോൾ വീടിനകത്ത് മറഞ്ഞിരുന്ന പ്രതി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...