തൊടുപുഴക്കടുത്ത് മുട്ടത്ത് നിന്ന് മോഷ്ടിച്ച ജെസിബി കോയമ്പത്തൂരിൽ എത്തിച്ച് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിൽ. മുട്ടം സ്വദേശി താഴത്തേൽ വീട്ടിൽ ജോമോൻ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് ഡ്രൈവറായിരുന്ന ഫിറോസിന്‍റെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോയത്. മോഷ്ടിച്ച ജെസിബി വിൽപന നടത്താൻ സോഷ്യൽ മീഡിയ വഴി ശ്രമം നടത്തുന്നതായ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
ജെസിബി മോഷ്ടിച്ചു കടത്തി കോയമ്പത്തൂരിൽ എത്തിച്ച് വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. മൻസൂർ, അമൽ കുമാർ, ശരത് ശിവൻ , സനുമോൻ, ഷമീർ റാവുത്തർ എന്നിവരെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം സ്വദേശി ജോമോൻ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് ഇതിന്‍റെ ഡ്രൈവറായിരുന്ന ഫിറോസിന്‍റെ നേതൃത്വത്തിൽ മോഷ്ടിച്ചു കടത്തിയത്.
ALSO READ : Bike Theft : അടൂരിൽ അഭിഭാഷകന്റെ ബൈക്ക് മോഷണം പോയി; ഒരു മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ കുരുക്കി പോലീസ്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ ശങ്കരപ്പള്ളി സബ് സ്റ്റേഷനു സമീപത്തുനിന്നാണ് ജെസിബി മോഷ്ടിച്ചത്. മറ്റൊരു ജെസിബിയുടെ നമ്പർ മനസിലാക്കി അതേ നമ്പർ മോഷ്ടിച്ച ജെസിബിയിൽ പതിച്ചാണ് വാഹനം കടത്തിയത്. ഇവിടെ നിന്നു റോഡ് മാർഗം വാഹനം ഓടിച്ച് പാലക്കാട് വഴി കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജെസിബി മോഷണം പോയ വിവരം അറിഞ്ഞ ഉടനെ ജോമോൻ മുട്ടം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്ത്രപൂർവം പ്രതികളെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച ജെസിബി വില്പന നടത്താൻ സോഷ്യൽ മീഡിയ വഴി ശ്രമം നടത്തിയിരുന്നു. ഇതിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...