Kochi Bar Firing: കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് വെടിയേറ്റു; അക്രമികളെത്തിയത് റെന്റ് എ കാറിൽ!

Kochi Bar Shoot Out: മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്  വെടിയുതിർത്തത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 09:46 AM IST
  • എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു ബാർ ജീവനക്കാർക്ക് പരിക്ക്
  • സംഭവം നടന്നത് കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ്
  • മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിർത്തത്
Kochi Bar Firing: കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് വെടിയേറ്റു; അക്രമികളെത്തിയത് റെന്റ് എ കാറിൽ!

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു ബാർ ജീവനക്കാർക്ക് പരിക്ക്.  സംഭവം നടന്നത് കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ്. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇവരെ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെ മാനേജർക്ക് മർദ്ദനമേറ്റിട്ടുണ്ട്.   

Also Read: തിരുനെല്ലി മാനന്തവാടി ഡിവിഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി; മിഷൻ ബേലൂർ മഖ്ന ഇന്നും തുടരും

സംഭവം നടന്നത് ഇന്ന് പുലർച്ചെ 12 മണിയോടെയാണെന്നാണ് റിപ്പോർട്ട്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്  വെടിയുതിർത്തത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. രാത്രി ബാറിലെത്തിയ സംഘം മാനേജരുമായി തർക്കത്തിലാവുകയും ചീത്തവിളിക്കുകയും ചെയ്തു.  ശേഷം മാനേജരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു ഈ ജീവനക്കാർ. 

Also Read: ശുക്ര സംക്രമം: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും; ലഭിക്കും ജാക്ക്പോട്ട് നേട്ടങ്ങൾ

വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റതിൽ ഒരാൾ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  സിസി ടിവി കേന്ദ്രീകരിച്ച് പ്രതികളെ കുറിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു. അന്വേഷണം റെന്റ് എ കാർ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന പോലീസ് പറഞ്ഞു. ആക്രമി സംഘമെത്തിയത് മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News