മംഗലപുരം: യുവാവിനെ മർദ്ദിച്ച ലഹരിമാഫിയാ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഇതോടെ സംഭവത്തിൽ മൂന്നുപേരാണ് അറസ്റ്റിലായത്. മംഗലപുരത്തെ സ്വർണ്ണക്കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർ സ്വദേശി ഫൈസി എന്ന ഫൈസലിനെയാണ് മംഗലപുരം പോലീസ് പിടികൂടിയത്. മംഗലപുരം വെള്ളൂരിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ഷെരീഫ് (38) നെയാണ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ആഷിക്ക്, പള്ളിപ്പുറം പായ്ചിറ ദാറുൽ ഹിദായയിൽ മുഹമ്മദ് അസറുദീൻ, വെള്ളൂർ മുസ്ലീം പള്ളിക്കു സമീപം ഫൈസൽ എന്നിവർ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുണ്ട്. സ്വർണ്ണക്കവർച്ചയടക്കം നിരവധി മോഷണം അക്രമണ കേസുകളുണ്ട് ഇപ്പോൾ അറസ്റ്റിലായ ഫൈസിക്കെതിരെ. പോത്തൻകോട് പിതാവിനെയും മകളെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ച കേസിലും ഫൈസൽ പ്രതിയായിരുന്നു.
ഒരാഴ്ച മുൻപ് ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പെൺകുട്ടിയമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ഷെരീഫ് ഉൾപ്പടെയുള്ള നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.
അക്രമികളിൽ ഒരാളുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ സഹായകമായത്. തലയ്ക്കും ചെവിക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.