കണ്ണൂര്‍: സ്‌കൂട്ടറിലെത്തി മദ്യം വില്‍ക്കുന്ന ബിജേഷിന്റെ സഞ്ചരിക്കുന്ന മദ്യവില്പനശാലക്ക് പേരാവൂര്‍ എക്‌സൈസ് പൂട്ടിട്ടു. തൊണ്ടിയില്‍ കണ്ണോത്ത് വീട്ടില്‍ കെ. ബിജേഷിനെയാണ് മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്‌സൈസ് പിടികൂടിയത്.
Also Read: ജോയിക്കായുള്ള മൂന്നാം ദിന തിരച്ചിൽ ആരംഭിച്ചു; സോണാർ വഴി ദൃശ്യങ്ങൾ ശേഖരിക്കുന്നു
മദ്യവില്പനക്കുപയോഗിച്ച സ്‌കൂട്ടറും വില്പനക്ക് വാഹനത്തില്‍ സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും, മദ്യം വിറ്റവകയില്‍ ലഭിച്ച 600 രൂപയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബിജേഷ് വ്യാപകമായി മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിവീണത്.
Also Read: ത്രിഗ്രഹി യോഗത്താൽ ഇവർ ജൂലൈ 16 മുതൽ പൊളിക്കും, നിങ്ങളും ഉണ്ടോ?
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പദ്മരാജന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. ബിജു, സുനീഷ് കിള്ളിയോട്ട്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. സുരേഷ്, എം.ബി. മുനീര്‍, ശ്രീജ ആര്‍. ജോണ്‍ എന്നിവര്‍ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.