Lucknow Murder: തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയായില്ല, തയ്യൽക്കാരനെ കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണക്കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശ്ലോക് കുമാർ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 11, 2021, 12:37 PM IST
  • ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • മരണക്കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മജീദിന്റെ മരണകാരണം എന്താണെന്ന് പറയാൻ കഴിയുവെന്നും കേസ് അന്വേഷിക്കുന്ന റായ്‌ബറേലി സുപ്രണ്ടന്റ് ഓഫ് പൊലീസ് ശ്ലോക് കുമാർ അറിയിച്ചു.
  • യുപിയിലെ തന്നെ കസ്‌ഗഞ്ചിൽ മദ്യക്കടത്ത് സംഘം പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് കൊലപ്പെടുത്തി.
  • മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Lucknow Murder: തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയായില്ല, തയ്യൽക്കാരനെ കൊലപ്പെടുത്തി

Lucknow: തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയാകാഞ്ഞതിനെ തുടർന്ന് തയ്യൽക്കാരനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി (Murder). ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച്ച രാത്രിയോടെ തയ്യൽക്കാരനായ (Tailor) തന്റെ അച്ഛനെ സലിം എന്നയാൾ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അബ്ദുൾ മജീദ് ഖാന്റെ (65) മകൻ അബ്ദുൾ നയീം ഖാൻ ആരോപിച്ചു.

പ്രതിയായ സലിം നേരത്തെ മജീദ് ഖാന്റെ തയ്യൽ കടയിൽ ഷർട്ട് തയ്യ്ക്കാൻ ഏൽപ്പിച്ചിരുന്നു. ഷർട്ട് ലഭിച്ച ശേഷം തുന്നിയ അളവ് ശരിയായില്ലെന്ന് പറഞ്ഞ് തിരിച്ച് കടയിലെത്തിയ സലീമും മജീദ് ഖാനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പിന്നീട് കയ്യാങ്കളിയിൽ എത്തുകയും ചെയ്തുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ സലിം മജീദ് ഖാനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു (Murder).

ALSO READ: Andhra Pradesh: കഞ്ചാവിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി, അമ്മയ്ക്കായി അന്വേഷണം തുടരുന്നു

എന്നാൽ മരണക്കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മജീദിന്റെ മരണകാരണം എന്താണെന്ന് പറയാൻ കഴിയുവെന്നും കേസ് അന്വേഷിക്കുന്ന റായ്‌ബറേലി സുപ്രണ്ടന്റ് ഓഫ് പൊലീസ് (Police) ശ്ലോക് കുമാർ അറിയിച്ചു. അതെ സമയം ഇരുവരും തമ്മിലുണ്ടായ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും. അത് കണ്ടെത്താൻ ഉർജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.  

ALSO READ: Gujarat: Insurance തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

അതെ സമയം യുപിയിലെ (UP)തന്നെ കസ്‌ഗഞ്ചിൽ മദ്യക്കടത്ത് സംഘം പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് കൊലപ്പെടുത്തി. മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യക്കടത്ത് (Alcohol) കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടിയുടെ വസ്തുവകകൾ കണ്ട് കെട്ടാനുള്ള നോട്ടീസ് നല്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. വിവിധ ആയുധങ്ങളും നീണ്ട വടികളും ഉപയോഗിച്ച് മോട്ടിയുടെ അനുയായികൾ ഉദ്യോഗസ്ഥരെ മർത്തിച്ചുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിദ്ധപുര സ്റ്റേഷൻ (Police Station)പരിധിയിൽ നിന്നാണ് മർദിച്ച് അവശരാക്കപ്പെട്ട നിലയിൽ ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊലീസ് കോൺസ്റ്റബിൾ ആയ ദേവേന്ദ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു . സംഭവത്തിൽ ഉർജ്ജിതമായ അന്വേഷണം നടന്ന് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News