MDMA Seized: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

MDMA Seized ​In Malappuram: ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2024, 05:08 PM IST
  • ബെം​ഗളൂരുവിൽ നിന്ന് ലഹരി മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്നത്
  • ഇവരിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു
MDMA Seized: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. കുടുംബമെന്ന വ്യാജേന കാറിൽ കറങ്ങിയാണ് ഇവർ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്നത്. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് 31 ​ഗ്രാം എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ അരീക്കോട് പത്തനാപുരം പള്ളിക്കലിൽ വച്ചാണ് അരീക്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.

ALSO READ: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇവർ നിരവധി തവണ ലഹരികടത്തിയതായി പോലീസ് അറിയിച്ചു. പ്രതികൾ ഉൾപ്പെടുന്ന ലഹരിസംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News