Nithari Case Update: രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പര കേസിലെ പ്രധാന പ്രതികള്‍ക്ക് നേരെ കനിവ് കാട്ടി അലഹബാദ് ഹൈക്കോടതി.
Also Read: Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം
അലഹബാദ് ഹൈക്കോടതി ഇന്ന് (തിങ്കളാഴ്ച ) പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ കേസിലെ പ്രധാന പ്രതികളായ സുരേന്ദർ കോലിയുടെയും മനീന്ദർ സിംഗ് പന്ദേറിന്‍റെയും വധശിക്ഷ റദ്ദാക്കുക മാത്രമല്ല എല്ലാ കേസുകളിൽ നിന്നും ഇരുവരെയും വെറുതെ വിടുകയും ചെയ്തു.
Also Read: Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം
ഏറെ കോളിളക്കം സൃഷ്ടിച്ച നോയിഡയിലെ നിതാരി കേസിൽ അലഹബാദ് ഹൈക്കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേസിലെ രണ്ട് പ്രതികൾക്കും ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി ഇരുവരുടേയും വധശിക്ഷ റദ്ദാക്കി ഇരുവരെയും വെറുതെ വിട്ടു. പ്രതികളായ സുരേന്ദർ കോലിയുടെയും മനീന്ദർ സിംഗ് പന്ദേറിന്‍റെയും അപ്പീലില്‍ വാദം പൂർത്തിയാക്കി ഹൈക്കോടതി തീരുമാനം മാറ്റി വെച്ചിരുന്നു. ഗാസിയാബാദിലെ സിബിഐ കോടതിയാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കേസുകളിൽ പ്രതികളായ സുരേന്ദർ കോലി, മനീന്ദർ സിംഗ് പന്ദേർ എന്നിവർക്കെതിരെ സിബിഐ മൊത്തം 16 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 14 കേസുകളിൽ ഗാസിയാബാദിലെ സിബിഐ കോടതി സുരേന്ദ്ര കോലിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അതേസമയം, മനീന്ദർ സിംഗ് പന്ദേറിനെതിരെ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ 3 കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കുകയും 2 കേസുകളിൽ വെറുതെ വിടുകയും ചെയ്തു.
നിതാരി കേസിലെ പ്രതികളായ സുരേന്ദർ കോലിയും മനീന്ദർ സിംഗ് പന്ദേറും ഗാസിയാബാദ് സിബിഐ കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളില്ലെന്നും ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് തങ്ങളെ ശിക്ഷിച്ചതെന്നും പ്രതികൾ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
എന്താണ് നിതാരി കൊലപാതക കേസ്? പന്ദേർ-കോലിക്കെതിരായ ആരോപണങ്ങൾ എന്തൊക്കെയാണ്?
2005-06 വർഷത്തിൽ നോയിഡയിലെ നിതാരിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തുവന്നത്.
2006 മെയ് മാസത്തിൽ, നോയിഡയിലെ സെക്ടർ 20 പോലീസ് സ്റ്റേഷനിൽ ഒരു പെൺകുട്ടിയുടെ പിതാവ് ഒരു മിസ്സിംഗ് കേസ് ഫയൽ ചെയ്യുന്നതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിയുന്നത്.
മനീന്ദർ സിംഗ് പന്ദേർ ഒരു വേലക്കാരിയ്ക്കായി തന്നെ വിളിച്ചിരുന്നുവെന്നും താന്‍ അവിടെ ജോലിയ്ക്കായി അയച്ച പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു, 2006 ഡിസംബർ 29 ന് നിതാരിയിലെ പാന്ദേറിന്‍റെ വീടിന് പിന്നിലുള്ള അഴുക്കുചാലിൽ നിന്നും കുട്ടികളുടെയും സ്ത്രീകളുടെയും അസ്ഥികൂടങ്ങൾ പോലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇയാളെയും ജോലിക്കാരനായ സുരേന്ദ്ര കോലിയെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
കേസില്‍ സിബിഐ പറയുന്നത് ഇങ്ങിനെ....
നോയിഡയിലെ പാന്ദേർ ബംഗ്ലാവിന്‍റെ പരിപാലകനാണ് സുരേന്ദ്ര കോലി, ഇയാള്‍ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ബംഗ്ലാവിലേയ്ക്ക് എത്തിയ്ക്കുന്നത് പതിവായിരുന്നു. നിതാരി ഗ്രാമത്തിലെ 19 പെൺകുട്ടികളെയാണ് കാണാതായത്. കോലി അവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി, മൃതദേഹങ്ങൾ കഷണങ്ങളാക്കി വലിച്ചെറിയുമായിരുന്നു. 2006 ഡിസംബർ 29 ന്, നിതാരിയിലെ മൊനീന്ദർ സിംഗ് പന്ദേറിന്‍റെ വീടിനു പിന്നിലെ അഴുക്കുചാലിൽ നിന്ന് 19 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. കോലിയെയും പാന്ദേറിനെയും നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സിബിഐക്ക് കൈമാറി. സംഭവത്തിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ഇതിന് പുറമെ തെളിവ് നശിപ്പിച്ചതിനും ഇരുവരും പ്രതികളാണ്.
അലഹബാദ് ഹൈക്കോടതി ഈ കേസിൽ തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിൽ രണ്ട് പ്രതികളെയും വെറുതെവിട്ടു. ഈ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐക്ക് കഴിയുമെന്നാണ് സൂചന. രണ്ട് അപ്പീലുകളിൽ അലഹബാദ് ഹൈക്കോടതി മനീന്ദർ സിംഗ് പന്ദേറിനെ കുറ്റവിമുക്തനാക്കിയതായി മോനീന്ദർ സിംഗ്പന്ദേറിന്‍റെ അഭിഭാഷക മനീഷ ഭണ്ഡാരി പറഞ്ഞു. ആകെ 6 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. എല്ലാ അപ്പീലുകളിലും കോലിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.