Oyoor Kidnapping | തട്ടിക്കൊണ്ട് പോകലിന് പിന്നിൽ നഴ്സിങ്ങ് അഡ്മിഷന് കൊടുത്ത 5 ലക്ഷം? ഓയൂരിലെ കഥ ചുരുളഴിയുന്നു

വെള്ളിയാഴ്ച രണ്ടരയോടെയാണ് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 09:10 PM IST
  • പത്മകുമാറിൻറെ മകൾക്ക് നഴ്സിങ്ങിന് ചേരാനായി റെജിക്ക് 5 ലക്ഷം നൽകി
  • അഡ്മിഷൻ കിട്ടിയില്ല. പണവും തിരിച്ചുനല്‍കിയില്ല
  • പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്
Oyoor Kidnapping | തട്ടിക്കൊണ്ട് പോകലിന് പിന്നിൽ നഴ്സിങ്ങ് അഡ്മിഷന് കൊടുത്ത 5 ലക്ഷം? ഓയൂരിലെ കഥ ചുരുളഴിയുന്നു

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളവരെ തിരിച്ചറിഞ്ഞു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാർ, ഇയാളുടെ ഭാര്യ, മകൾ എന്നിവരാണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്.  പത്മകുമാറിൻറെ മകൾക്ക് നഴ്സിങ്ങിന് ചേരാനായി റെജിക്ക് (അബിഗേലിൻറെ പിതാവ്)  5 ലക്ഷം നൽകിയിരുന്നു. 

എന്നാൽ അഡ്മിഷൻ കിട്ടിയില്ല. പണവും തിരിച്ചുനല്‍കിയില്ല ഇതാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണമായി പത്മകുമാർ പറയുന്നത്. കുറ്റകൃത്യത്തിൽ തൻറെ ഭാര്യക്കും മകൾക്കും ബന്ധമില്ലെന്നാണ് ഇവർ പറയുന്നത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രണ്ടരയോടെയാണ് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News