Thiruvananthapuram Tax Scam Case: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ

Thiruvananthapuram Tax Scam Case: കോർപ്പറേഷനിലെ (Trivandrum Corporation) വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 11:56 AM IST
  • വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
  • സംഭവ ശേഷം ഒളിവിൽ പോയ ശാന്തിയെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്
  • ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി
Thiruvananthapuram Tax Scam Case: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: Thiruvananthapuram Tax Scam Case: കോർപ്പറേഷനിലെ (Trivandrum Corporation) വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ടായ ശാന്തിയാണ് (S. Santhi) അറസ്റ്റിലായത്. 

സംഭവ ശേഷം ഒളിവിൽ പോയ ശാന്തിയെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ (Thiruvananthapuram Tax Scam Case) അറസ്റ്റിലായവരുടെ എണ്ണം നാലായി.  ശാന്തിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നവംബർ 9 ന്  പരിഗണിക്കാനിരിക്കവെയാണ് ഇന്ന് പുലർച്ചെയോടെ കീഴടങ്ങിയത്.    

Also Read: Thiruvananthapuram Tax Fraud Case : വീട്ടുകരം തട്ടിയെടുത്ത കേസിലെ ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് വി.വി.രാജേഷ്

27 ലക്ഷം രൂപയാണ് ശാന്തിയുടെ നേതൃത്വത്തിൽ നേമം സോണിൽ നിന്നും തട്ടിയത്. സംഭവത്തിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് ശാന്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയതിനെ തുടർന്നാണ് ഇവർ രാവിലെ നേമം പോലീസിൽ കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. 

2020 ജനുവരി മുതൽ 2021 ജൂലൈവരെയുള്ള കാലയളവിലാണ് ശാന്തി നികുതി വെട്ടിച്ചിരിക്കുന്നത്. ഇവർ വീട്ടുകരമായി ലഭിച്ച തുക ബാങ്കിൽ അടയ്‌ക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് ശാന്തിയുൾപ്പെടെ ഏഴ് പേരെ കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ Double Bonanza! അറിയാം 3% DA യും കുടിശ്ശിക കണക്കുകൂട്ടലും 

സംഭവത്തിൽ താഴെക്കിടയിലുള്ള ജീവനക്കാരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.  കേസിലെ മുഖ്യപ്രതി ശാന്തിയാണെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി ബിജെപി (BJP) പ്രതിഷേധം തുടരുകയാണ്. 

കഴിഞ്ഞ മാസം കൗൺസിലർമാർ ആരംഭിച്ച രാപ്പകൾ സമരം കഴിഞ്ഞ ആഴ്ച നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. ഇത് കൂടാതെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി ബിജെപി തെരുവുകളിലും ഇറങ്ങിയിരുന്നു. 

ശാന്തിയെ അറസ്റ്റ് ചെയ്തത് ബിജെപി നടത്തിയ സമരത്തിന്റെ വിജയമാണെന്ന് തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News