Parallel telephone exchange case പ്രതിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം

കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 03:54 PM IST
  • റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻഐഎ സംഘം ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും
  • വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ സിം കാർഡുകൾ എത്തിച്ച് നൽകിയതും റസലാണെന്ന് സംശയിക്കുന്നു
  • ഈ സിം കാർഡുകൾ ഉപയോ​ഗിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും പ്രതികൾ നടത്തിയിട്ടുണ്ട്
  • വിദേശത്തേക്കടക്കം ഫോൺ ചെയ്യാവുന്ന സംവിധാനമുള്ള ടെലിഫോൺ എക്സ്ചേഞ്ചുകളാണ് ഇവർ പ്രവർത്തിപ്പിച്ചിരുന്നത്
Parallel telephone exchange case പ്രതിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate). റമീസിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തിയതായി റാസൽ മൊഴി നൽകി. തെലങ്കാനയിൽ നിന്ന് അറസ്റ്റിലായ തൊടുപുഴ സ്വദേശി റസലാണ് സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) പ്രതികളുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻഐഎ സംഘം ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ സിം കാർഡുകൾ എത്തിച്ച് നൽകിയതും റസലാണെന്ന് സംശയിക്കുന്നു. ഈ സിം കാർഡുകൾ (Sim Card) ഉപയോ​ഗിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും പ്രതികൾ നടത്തിയിട്ടുണ്ട്.

ALSO READ: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം

വിദേശത്തേക്കടക്കം ഫോൺ ചെയ്യാവുന്ന സംവിധാനമുള്ള ടെലിഫോൺ എക്സ്ചേഞ്ചുകളാണ് ഇവർ പ്രവർത്തിപ്പിച്ചിരുന്നത്. ഇത്തരം ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി ഭീകരവാദ പ്രവർത്തനങ്ങളും നടന്നിരുന്നോയെന്നും സംശയമുണ്ട്. അതേസമയം, കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻഐഎ കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം (NIA Team) കോഴിക്കോട്ടെത്തി തെളിവുകൾ ശേഖരിച്ചത്.

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാൻ, ദുബായ് തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള ആശയവിനിമയത്തിനും ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നിരവധി പേരെ ഇനിയും പിടികൂടാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News