ഇടുക്കി: കടയില്‍ നിന്നും പണം മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പീരുമേട് സ്റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ സാഗര്‍ പി മധുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പീരുമേട് പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ഇയാൾക്ക് എതിരെയുള്ള ആരോപണം.
സാഗറിന് എതിരായ ആരോപണം പോലീസിനാകെ നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി. ആരോപണം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ചും പീരുമേട് ഡിവൈഎസ്പിയും ആന്വേഷിച്ച് റിപ്പോർട്ട് എസ്പിക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ALSO READ: ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഈ മാസം 24നാണ് പാമ്പനാറിലെ പെട്ടിക്കടയിൽ നിന്ന് പണം മോഷ്ടിച്ചത് എന്നതാണ് ഇയാൾക്കെതിരെ ഉയുന്ന ആരോപണം. എന്നാൽ മോഷണം സംബന്ധിച്ച് കടയുടമ പരാതി നല്കാത്തതിനാൽ കേസ് എടുത്തിട്ടില്ല. മുൻപും പലതവണ സമാനരീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ പൈസയെല്ലാം മടക്കി നൽകി കേസ് ഒത്തുതീർപ്പ് ആക്കിയെന്നും ആരോപണം ഉയരുന്നുണ്ട്. പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സസ്പെൻഷനിലായ സാഗർ പി മധു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...