Valancherry Ragging: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം; കാലിനും തലക്കും പരിക്ക്

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയായിരുന്നു സംഭവം, ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ചു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 11:11 AM IST
  • വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിനിടെയായിരുന്നു സംഭവം
  • സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് അഭിനവ്
  • കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്
Valancherry Ragging: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം; കാലിനും തലക്കും പരിക്ക്

മലപ്പുറം:  വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എ. പി അഭിനവിനാണ് മർദ്ദനമേറ്റത്. കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയായിരുന്നു സംഭവം. ആർട്സ് മത്സരങ്ങൾക്കിടെ എ. പി അഭിനവിനെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ചു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് അഭിനവ് പറയുന്നു. കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

അഭിനവിന്റെ കുടുംബം വളാഞ്ചേരി പോലീസിലും സ്കൂളിലും പരാതി സമർപ്പിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്ന് അഭിനവിന്റെ അച്ഛൻ പറഞ്ഞു.നേരത്തെയും സമാന സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി അഭിനവ് പറയുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും വരെ നിയമപരമായി നേരിടാനാണ് കുടുംബത്തിന്‍റെ തീരുമാനം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News