തൃശൂർ: കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയി. മൂന്നുപീടികയിലുള്ള അഷറഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. കഴിഞ്ഞ 20ന് ഇവർ തൃശൂരിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. ഇന്നലെ വീട്ടുകാർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുനില വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. അഞ്ച് മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്.
മുറിക്കുള്ളിലെ അലമാരകളെല്ലാം കുത്തി തുറന്നിട്ടിരിക്കുന്ന നിലയിലാണ്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും മോഷണം പോയി. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...