Sexual assault | പത്തനംതിട്ടയിൽ മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതും  അനാവശ്യമായി സ്പര്‍ശിക്കുന്നതിനുമെതിരെ കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 12:40 PM IST
  • മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്
  • നിരവധി പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്
  • ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
  • തുടർന്ന് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു
Sexual assault | പത്തനംതിട്ടയിൽ മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട: പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട്  ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതും  അനാവശ്യമായി സ്പര്‍ശിക്കുന്നതിനുമെതിരെ കുട്ടികള്‍ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞിരുന്നു.

രക്ഷാകർത്താക്കൾ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. നിരവധി പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്രസയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ രഹസ്യ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News