18 കാരനെ തട്ടി കൊണ്ടു പോയി; കമ്മല് ബെന്നിയും മകനും അടക്കം അറസ്റ്റിൽ

അജിത്തിനെ വടിവാളുകാണിച്ചു പ്രതികൾ തട്ടികൊണ്ടു പോവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 07:34 AM IST
  • കേസിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു
  • പ്രതികളെ പോലീസ് സാഹസികമായി പിടികൂടി
  • മറ്റുള്ളവർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നു
18 കാരനെ തട്ടി കൊണ്ടു പോയി; കമ്മല് ബെന്നിയും മകനും അടക്കം അറസ്റ്റിൽ

കൊച്ചി: 18-കാരനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ കേസിൽ ആറ് പേർ അറസ്റ്റിൽ.കടവന്ത്ര, കോർപ്പറേഷൻ കോളനിയിൽ ബെന്നി എന്ന ആൻറണി ജോസഫ്, തിരുവനന്തപുരം സ്വദേശി ബിവിൻ, വൈറ്റില സ്വദേശി  ഷാജൻ 17 വയസ്സുകാരായ രണ്ടു പേരെയുമാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. 

ഞായറാഴ്ച വൈകീട്ട് എരൂർ പഴയ വാട്ടർ ടാങ്ക് ഭാഗത്ത്. മോറെക്കാട്ടു വീട്ടിൽ. അജിത്തിനെ വടിവാളുകാണിച്ചു പ്രതികൾ തട്ടികൊണ്ടു പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ അജിത്തിനെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും കണ്ടെത്തി.

Also Read:  Sharon Raj Murder Case : ഷാരോണിനെ കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗ്രീഷ്മ

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ വി. ശശിധരന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമീപ പ്രദേശങ്ങളിലെ നിരവധി സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് വൈറ്റില ആർഎസ്സിറോഡ് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ആൻറണി ജോസഫ് എന്ന കമ്മല് ബെന്നി തന്റെ പ്രായപൂർത്തിയാകാത്ത മക്കൾക്കും മറ്റും കഞ്ചാവും മയക്ക് മരുന്നും നൽകി അടിമകളാക്കി കൊണ്ടു നടക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പിടികൂടിയവരിൽ ഒരാൾ കമ്മലു ബെന്നിയുടെ ഇളയ മകനാണ്. പോലീസിനെ കണ്ട് ഓടി രക്ഷപെട്ട പ്രായപൂർത്തിയാകാത്തയാൾ കമ്മലു ബെന്നിയുടെ മൂത്ത മകനാണ് എന്ന് പോലീസ് പറഞ്ഞു. 

ALSO READ : Sharon Murder Case: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം

മുമ്പ് ബെന്നിയുടെ സംഘത്തിൽപ്പെട്ട അജിത്ത് സംഘത്തിൽ നിന്നും വിട്ടു പോയതിലുള്ള വിരോധം നിമിത്തമാണ് 18 കാരനെ വടിവാളുകാണിച്ച് ബെന്നിയും സംഘവും തട്ടി കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. കേസ്സിൽ മറ്റുള്ളവർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News