Sandeep Murder: സന്ദീപ് വധക്കേസിൽ ആറാം പ്രതിയും അറസ്റ്റിൽ

Sandeep Murder Case: സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ (Sandeep Murder Case) ആറാം പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷാണ്.  

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 08:58 AM IST
  • സന്ദീപിന്റെ കൊലപാതകത്തില്‍ ആറാം പ്രതി അറസ്റ്റിൽ
  • അറസ്റ്റിലായത് ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷാണ്
  • പ്രതികളെ സഹായിച്ചത് താനാണെന്നും ആയുധങ്ങള്‍ തന്റെ വീട്ടിലാണ് ഒളിപ്പിച്ചതെന്നും രതീഷ് മൊഴി നല്‍കി
Sandeep Murder: സന്ദീപ് വധക്കേസിൽ ആറാം പ്രതിയും അറസ്റ്റിൽ

തിരുവല്ല: Sandeep Murder Case: സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ (Sandeep Murder Case) ആറാം പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് ആലപ്പുഴ കരുവാറ്റ സ്വദേശി രതീഷാണ്.  ഇയാളാണ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കരുവാറ്റയിലെ വീട്ടില്‍ ഒളിത്താവളം ഒരുക്കിയത്.  

ആലപ്പുഴ സ്വദേശി അരുണിനെ തട്ടിക്കൊണ്ടു പോയ കേസില്‍ റിമാന്‍ഡിലായിരുന്ന രതീഷിനെ ഇന്നലെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികളെ സഹായിച്ചത് താനാണെന്നും ആയുധങ്ങള്‍ തന്റെ വീട്ടിലാണ് ഒളിപ്പിച്ചതെന്നും രതീഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: Sandeep Murder Case : സന്ദീപ് വധക്കേസ്: കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കെ സുരേന്ദ്രൻ

പുളിക്കീഴ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇയാളെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ ആറാം പ്രതിയായ രതീഷടക്കം ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.

സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ (Sandeep Murder Case) കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News