നെടുമങ്ങാട് : വീടും സ്ഥലവും എഴുതി നൽകാത്തതിൽ പ്രകോപിതനായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 33 - കാരനായ മകനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കോളച്ചൽ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തിൽ സുന്ദരേശന്റെയും ശകുന്തളയുടെയും മകൻ ജിനേഷിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് രാവിലെ 11 ഓടെ വസ്തുവിനെ ചൊല്ലി അമ്മയോട് കലഹിച്ച ഇയാൾ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ് അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ജിനേഷ് രക്ഷപ്പെടുകയായിരുന്നു.ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടയിൽ കൈ ഒടിഞ്ഞ വസന്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിഭാഗത്തിൽ ചികിത്സയിലാണ്.
ALSO READ: ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
വസ്തു വിഷയവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും ജിനേഷ് അമ്മയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളിയിലുള്ള ഒരു റബ്ബർ എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പാലോട് പോലീസ് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
സബ് ഇൻസ്പെക്ടർമാരായ നിസാറുദ്ദീൻ റഹീം എ എസ് ഐ അൽഅമാൻ, സിവിൽ പോലീസ് ഓഫീസർ രജിത്ത് രാജ് എന്നിവരും
അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...