Crime News: ഓംലെറ്റ് വൈകിയതിൽ കട അടിച്ചു തകർത്തു; കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനം; 2 പേർ അറസ്റ്റിൽ!

Crime News: തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 06:37 AM IST
  • ഓംലെറ്റ് വൈകിയതിൽ കട അടിച്ചു തകർത്തു
  • ദോശക്കട അടിച്ചു തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ
  • ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
Crime News: ഓംലെറ്റ് വൈകിയതിൽ കട അടിച്ചു തകർത്തു; കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനം; 2 പേർ അറസ്റ്റിൽ!

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദോശക്കട അടിച്ചു തകർത്ത കേസിൽ രണ്ടു പേർ പിടിയിൽ.  ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Also Read: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റിൽ

ദോശക്കട തകർത്തതിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇവർ മർദിക്കുകയും ചെയ്തിരുന്നു.  കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിൽ ആക്രമണം ഉണ്ടായത്.  

Also Read: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും

തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം നടന്നത്.  പ്രതികൾ കട തല്ലിത്തകർത്തതിന് പുറമെ അവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരേയും ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് തല്ലിചതച്ചു.  കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളായ ബ്രിട്ടോയെ കരുനാഗപ്പള്ളി പോലീസ് പൊക്കിയത് വിതുരയിൽ നിന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News