UP BJP MLA Rape Case : യുപിയിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്

Ramdular Gond BJP MLA Rape Case : 25 വർഷം ജയിൽ ശിക്ഷ ലഭിച്ചതോടെ ബിജെപി എംഎൽഎയെ നിയമസഭയിൽ നിന്നും അയോഗ്യനാക്കും

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 08:25 PM IST
  • 2014ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി
  • 15 വയസ്സുള്ളപ്പോൾ പെൺകുട്ടിയെ ബിജെപി എംഎൽഎ നിരവധി തവണ പീഡനത്തിനിരയാക്കി
  • പിഴയായി ഈടാക്കുന്ന തുക അതിജീവതയ്ക്ക് നൽകും
UP BJP MLA Rape Case : യുപിയിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്

BJP MLA Rape Case : ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ ബിജെപി എംഎൽഎക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ദുധി മണ്ഡലത്തിൽ നിന്നുമുള്ള ബിജെപിയുടെ എംഎൽഎയായ രാംജുലാർ ഗോണ്ടയ്ക്കെതിരെയാണ് യുപിയിലെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 25 വർഷം തടവും പത്ത് ലക്ഷം രൂപയുമാണ് കോടതി വിധി. ശിക്ഷ വിധിയോടെ രാംജുലാർ ഗോണ്ടയെ ഉത്തർ പ്രദേശ് നിയസഭയിൽ നിന്നും അയോഗ്യനാക്കും.

2014ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. 15 വയസ്സുള്ളപ്പോൾ പെൺകുട്ടിയെ ബിജെപി എംഎൽഎ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയുടെ സഹോദരനാണ് എംഎൽഎയ്ക്കെതിരെ നിയമപോരാട്ടം സംഘടിപ്പിച്ചത്. കേസ് പിൻവലിക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്നും നിരവധി തവണ ഭീഷിണി ഉണ്ടായിട്ടുണ്ടെന്ന് ഇരയുടെ സഹോദരൻ നേരത്തെ അറിയിച്ചിരുന്നു.

ALSO READ : POCSO Case : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കന് 23 വർഷം കഠിനതടവ്

എംഎൽഎക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പ്, തെളിവ് നശിപ്പിക്കൽ തുടങ്ങിയ പോലീസ് ചുമത്തി കുറ്റങ്ങൾ കോടതി ശരിവെക്കുകയും ചെയ്തു. 25 വർഷം ശിക്ഷ ലഭിക്കുന്നതോടെ ഗോണ്ടയുടെ നിയമസഭ അംഗത്വം നഷ്ടമാകും. നിയമപ്രകാരം രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികളെ ആറ് വർഷത്തേക്ക് അയോഗ്യനാക്കും. 

പിഴയായി ഈടാക്കുന്ന തുക അതിജീവതയ്ക്ക് നൽകണമെന്നും കോടതി അറിയിച്ചു. പിഴ തുക നൽകാൻ സാധിച്ചില്ലെങ്കിൽ അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അതിജീവിത നിലവിൽ വിവാഹിതയാണെന്നും അവരുടെ കുടുംബത്തിന്റെ സംരക്ഷണം എംഎൽഎ നോക്കി കൊള്ളമാനെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News