Crime News: വാഹനം മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന നാലംഗസംഘം പിടിയിൽ

Crime News: അനന്തകൃഷ്ണനും റോണിയും ചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്‌ഷോപ്പിൽ എത്തിക്കുകയും അവിടെവച്ച്  പൊളിച്ച് പാർട്സുകളാക്കി മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 09:14 AM IST
  • ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച്‌ പൊളിച്ചുവിൽക്കുന്ന സംഘം പോലീസിന്‍റെ പിടിയിൽ
  • നാൽപ്പതിലേറെ വാഹനങ്ങൾ മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് മൊഴി നൽകി
Crime News: വാഹനം മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന നാലംഗസംഘം പിടിയിൽ

കൊല്ലം: ജില്ലയിലും അയൽ ജില്ലകളിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച്‌ പൊളിച്ചുവിൽക്കുന്ന സംഘം പോലീസിന്‍റെ പിടിയിൽ. കാവനാട് കന്നിമേൽച്ചേരി തേവരപറമ്പിൽ അനന്തകൃഷ്ണൻ, റോണി, റോബിൻ, ഡെനി ജോർജ് എന്നിവരാണ് കൊല്ലം വെസ്റ്റ്‌ പോലീസിന്റെ പിടിയിലായത്.

Also Read: വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: പുതുക്കിയ പ്രതിപട്ടികയുമായി പോലീസ് കോടതിയിലേക്ക്

നാൽപ്പതിലേറെ വാഹനങ്ങൾ മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് മൊഴി നൽകി. അനന്തകൃഷ്ണനും റോണിയും ചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്‌ഷോപ്പിൽ എത്തിക്കുകയും അവിടെവച്ച്  പൊളിച്ച് പാർട്സുകളാക്കി മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വർക്‌ഷോപ്പിൽ നിന്നുംമോഷണ മുതലായ വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്

Also Read: സിനിമ കാണാനെത്തിയ ദമ്പതിമാരെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

ഇവർ മോഷ്ടിച്ച ഇരുചക്രവാഹനത്തെ വിക്ടോറിയ ആശുപത്രിക്കു സമീപം വെച്ചതിന് ശേഷം മോഷണ മുതലായ മറ്റൊരു ബൈക്കിൽ കാനറാ ബാങ്കിനു സമീപത്തെത്തി വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ശേഷം വാഹനങ്ങൾ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വാഹനങ്ങളെല്ലാം കൊല്ലം വെസ്റ്റ്, ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ മോഷണ മുതലുകളാണെന്നു കണ്ടെത്തിയത്.

Also Read: Guru Vakri: വ്യാഴം വക്രഗതിയിലേക്ക്.. ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയാൻ ദിവസങ്ങൾ മാത്രം!

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ചാത്തന്നൂർ, അഞ്ചാലുംമൂട്, വർക്കല, ചവറ, കായംകുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി 40-ലധികം വാഹനങ്ങൾ മോഷ്ടിച്ചതായി ഇവർ സമ്മതിച്ചത്. കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഷെഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഓമനക്കുട്ടൻ, ജയലാൽ, എഎസ്ഐ ബീന, ജാൻസി, എസ്.സി.പി.ഒ. വിനു വിജയൻ, ഫെർഡിനാന്റ്, സി.പി.ഒ.മാരായ ഷെമീർ, ദീപുദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News