Crime News: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു; യുവതി പിടിയിൽ

Crime News: യുവതി ലഹരി കലര്‍ത്തിയ ശീതള പാനീയം നൽകുകയും ഇത് കുടിച്ചു മയങ്ങിയ ജ്യോത്സ്യൻ ധരിച്ചിരുന്ന 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണും കവരുകയായിരുന്നു.  

Written by - Ajitha Kumari | Last Updated : Oct 5, 2023, 12:13 PM IST
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു
  • തൃശ്ശൂർ മണ്ണുത്തി സ്വദേശി ആൻസിയയെ എളമക്കര പോലീസ് പിടികൂടി
  • സംഭവം നടന്നത് കഴിഞ്ഞമാസം 24 ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു
Crime News: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ  ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു; യുവതി പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന കേസിലെ യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി ആൻസിയെയാണ് എളമക്കര പോലീസ് പിടികൂടിയത്.  സംഭവം നടന്നത് കഴിഞ്ഞമാസം 24 ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയശേഷം ശീതള പാനീയം നൽകി മയക്കി കിടത്തുകയും. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ ജ്യോത്സ്യൻ ധരിച്ചിരുന്ന പതിമൂന്നര പവന്റെ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും യുവതി കവരുകയായിരുന്നു.  

Also Read: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയ്ക്ക് മർദനം; പ്രതി അറസ്റ്റിൽ

‘ആതിര’ എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ യുവതി വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജ്യോത്സ്യനുമായി വളരെ അടുപ്പത്തിലായി.  ശേഷം യുവതി ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കാറിൽ കലൂരിലെത്തിയ ജോത്സ്യൻ ആതിരയെ കാണുകയും. തന്റെ സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ യുവതി ഇടപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു.

Also Read: പീഡനക്കേസിൽ സിനിമ-ടിവി താരം ഷിയാസ് കരീം പിടിയിൽ

മുറിയിലെത്തിയ ശേഷം യുവതി ജോത്സ്യന് പായസം നൽകിയെങ്കിലും അദ്ദേഹം അത് കഴിക്കാന്‍ കൂട്ടാക്കിയില്ല.  ഒടുവിൽ യുവതി ലഹരി കലര്‍ത്തിയ ശീതള പാനീയം നൽകുകയും ഇത് കുടിച്ചു മയങ്ങിയ ജ്യോത്സ്യൻ ധരിച്ചിരുന്ന 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണും കവരുകയായിരുന്നു.  ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ട ശേഷമാണ് യുവതി സ്ഥലംവിട്ടത്. വൈകിട്ട്  റൂമിലെത്തിയ ഹോട്ടൽ ജീവനക്കാർ അബോധാവസ്ഥയിൽ കിടക്കുന്ന ജോത്സ്യനെ കാണുകയും വിവരം  പോലീസിനെ അറിയിക്കുകയുമായിരുന്നു. എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്.ആർ.സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. 

Also Read: Brihaspati Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ വ്യാഴ കൃപ ഉറപ്പ്!

യുവതിയുടേയും സുഹൃത്തിനെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺ വിളികളും പരിശോധിച്ചതിലൂടെയാണ് പ്രതികളെ പൂട്ടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ എയിൻ ബാബു, സജീവ് കുമാർ, മുഹമ്മദ്‌ ബഷീർ, എഎസ്ഐ ലാലു ജോസഫ്, അനിൽ എസ്‌സിപിഒ പ്രഭലാൽ, ഗിരീഷ്, അനീഷ്, രാജേഷ് എന്നിവർ ഉണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News