സിഗ്നലിൽ വച്ച് ഹോൺമുഴക്കിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പരാതി നൽകിയിട്ടും പോലീസ് നടപടിയില്ല

കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു മർദ്ദനത്തിന് ഇരയായത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിന്‍റെ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്.

Edited by - Zee Malayalam News Desk | Last Updated : Nov 11, 2022, 01:27 PM IST
  • പ്രദീപിന്റെ പുറകെ വന്ന ബൈക്ക് യാത്രികരാണ് ഹോൺ മുഴക്കിയതെന്ന് പറഞ്ഞെങ്കിലും ആക്രമികൾ മർദ്ദിക്കുകയായിരുന്നു.
  • ആക്രമണത്തിന് ഇരയായിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നുള്ളത് നിലവിൽ പോലീസിനുമേലുള്ള അപവാദങ്ങൾ ഉറപ്പിക്കുന്നതാണ്.
  • സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കരമന പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് മെല്ലെ പോക്ക് നയമാണ് തുടരുന്നതാണ് ആക്ഷേപം.
സിഗ്നലിൽ വച്ച് ഹോൺമുഴക്കിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പരാതി നൽകിയിട്ടും പോലീസ് നടപടിയില്ല

തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ വച്ച് ഹോൺ മുഴക്കിയെന്നാരോപിച്ച് ബൈക്ക് യാത്രികന് ആക്രമികളുടെ മർദ്ദനം. പരാതി നൽകിയിട്ടും പോലീസ് മൗനം നടിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിൻകര ശിവപ്രസാദത്തിൽ പ്രദീപ് എന്ന 36 കാരനാണ് അക്രമ സംഘത്തിന്റെ മർദ്ദനത്തിന് ഇരയായത്.

കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു മർദ്ദനത്തിന് ഇരയായത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിന്‍റെ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്.

Read Also: Kerala Weather Report: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴ

സിഗ്നൽ വച്ച് ഹോൺ മുഴക്കി എന്നതായിരുന്നു മർദ്ദന കാരണം. അതേസമയം പ്രദീപിന്റെ പുറകെ വന്ന ബൈക്ക് യാത്രികരാണ് ഹോൺ മുഴക്കിയതെന്ന് പറഞ്ഞെങ്കിലും ആക്രമികൾ മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ ചവിട്ടി പ്രദീപിനെ നിലത്തിട്ടും മർദ്ദനം തുടർന്നു. 

തുടർന്ന് പ്രദീപ് ജനൽ ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് 4 തയ്യൽ ഉണ്ട്. ശരീരഭാഗങ്ങളിൽ ചതവും ഏറ്റിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കരമന പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് മെല്ലെ പോക്ക് നയമാണ് തുടരുന്നതാണ് ആക്ഷേപം.

Read Also: Assembly Elections 2022: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ Exit Poll നിരോധിച്ചു, അഭിപ്രായ വോട്ടെടുപ്പിനും നിരോധനം

പരാതി നൽകിയിട്ടും ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും ആക്ഷേപമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദീപും കുടുംബവും. ആക്രമണത്തിന് ഇരയായിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നുള്ളത് നിലവിൽ പോലീസിനുമേലുള്ള അപവാദങ്ങൾ ഉറപ്പിക്കുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News