കോറോണ Lock down: വീട്ടിലിരുന്ന് ബോറടിക്കുന്നുവെങ്കിൽ ഈ രീതികൾ പരീക്ഷിക്കൂ

കോറോണ മഹാമാരി ലോകമെങ്ങും പടരുന്ന ഈ സാഹചര്യത്തിൽ  21 ദിവസത്തെ lock down പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്.     

Last Updated : Mar 27, 2020, 04:56 PM IST
കോറോണ Lock down: വീട്ടിലിരുന്ന് ബോറടിക്കുന്നുവെങ്കിൽ ഈ രീതികൾ പരീക്ഷിക്കൂ

കോറോണ വൈറസ് ഭയാനകമായ രീതിയിൽ വ്യാപിക്കുന്ന ഈ സന്ദർഭത്തിൽ ഇന്ത്യയിലും 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിക്കുകയാണ്. 

WFH അതായത് work from home ഉള്ളവർ വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ചെയ്യുന്നുണ്ട്.  എന്നാൽ എല്ലാ അർത്ഥത്തിലും അതായത് പൂർണ്ണമായും അവധിയിലുള്ളവർക്ക് ദിവസം ചിലവഴിക്കാൻ വളരെ പ്രയാസമാണ്.   ഇത്തരം ആൾക്കാർ സമയം ചിലവാകുന്നതിന് ഇതൊക്കെ പരീക്ഷിച്ചുനോക്കൂ.. 

ശരീരത്തിന് സമയം നല്കുക 

ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിലും ജോലിതിരക്കിനിടയിലും നമ്മളിൽ പലരും നമ്മുടെ ശരീരത്തെ തീരെ ശ്രദ്ധിക്കാറേയില്ല എന്നത് പരമമായ സത്യമാണ്. 

ആഗ്രഹമുണ്ടെങ്കിലും സമയക്കുറവാണ് കാരണം,  എന്നാൽ ഈ സമയം നമുക്ക് നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ  ഉപയോഗിക്കാം. അതിനായി നമുക്ക് യോഗ ചെയ്തു തുടങ്ങാം. മെയ്യ് വഴക്കമുള്ള ശരീരം നേടാൻ യോഗ ശീലിക്കുന്നത് ഉത്തമമാണ്.

ഇനി നിങ്ങൾ യോഗ ചെയ്യുന്നവരാണെങ്കിൽ പുതിയ ആസനങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇനി നിങ്ങൾക്ക് യോഗ ചെയ്ത് ശീലമില്ലെങ്കിൽ ഈ 21 ദിവസം കൊണ്ട് നിങ്ങൾക്ക് ശീലമായികൊള്ളുകയും തുടർന്ന് ഭാവിയിൽ നിങ്ങള് യോഗ ചെയ്യുന്നത് ശീലമാക്കുകയും ചെയ്യും  

ധ്യാനം (Meditation) ശീലമാക്കുക 

lock down സമയത്ത് ധ്യാനം ശീലമാക്കുന്നത് നല്ലതാണ്.  എങ്ങനെയാണ് ധ്യാനം ചെയ്യേണ്ടതെന്ന രീതി നിങ്ങൾക്ക് ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്നതാണ്.   

ഇതിൽ പ്രത്യേകിച്ച് ഒന്നുംതന്നെയില്ല.  ഒരു ബിന്ദുവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ണടച്ചുകൊണ്ട് നമ്മുടെ ഓരോ ശ്വാസത്തിന്റെയും അനുഭൂതി അറിയുക. 

അങ്ങനെ നിങ്ങൾക്ക് പരിപ്പൂർണ്ണമായി ധ്യാനം ചെയ്യാൻ കഴിയുകയാണെങ്കിൽ അത് നിങ്ങൾക്ക് പുതിയ ഒരു ജീവിതം നല്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

അടുക്കളയിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കൂ.. 

ഇനി നിങ്ങൾ പാചകത്തിൽ താല്പര്യമുള്ള ആളാണെങ്കിൽ അടുക്കളയിൽ പുതിയ 'വിഭവങ്ങൾ പരീക്ഷിക്കാവുന്നതേയുളളൂ.  പുതിയ പാചക കുറിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന നിരവധി സൈറ്റുകൾ ഉണ്ട്.   

അത്തരം സൈറ്റുകളിൽ നിന്നും ചില നുറുങ്ങുകളെടുത്ത് നിങ്ങൾക്ക് പുതിയ എന്തെങ്കിലും വിഭവങ്ങള് ഉണ്ടാക്കാനും സാധിക്കും. ദക്ഷിണേന്ത്യൻ, ഗുജറാത്തി, മഹാരാഷ്ട്ര, ഉത്തരേന്ത്യൻ എന്നിവ കൂടാതെ നാട്ടിൻപുറത്തെ പ്രത്യേക തരം ചമ്മന്തികൾവരെ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. 

ഇനി നിങ്ങൾ നിങ്ങളുടെ അമ്മയോടൊപ്പമാണെങ്കിൽ അമ്മയുണ്ടാക്കുന്ന നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അതിന്റെ പാചകകുറിപ്പ് അമ്മയോട് ചോദിച്ച് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതേയുള്ളൂ. 

വായനയിൽ   ശ്രദ്ധ കേന്ദ്രീകരിക്കാം 

നിങ്ങൾക്ക് ഓർമ്മയുണ്ടോ നിങ്ങൾ അവസാനമായി പുസ്തകം വായിച്ചത് എന്നാണെന്ന്? ഇല്ലായിരിക്കും അല്ലേ എന്നാൽ ഈ 21 ദിവസം അതിനായി നിങ്ങൾക്ക് ഉപയോഗിക്കാം. മനസിനിണങ്ങിയ പുസ്തകം എടുക്കൂ വായന തുടങ്ങൂ.. 

പൂന്തോട്ടപരിപാലനം  നടത്താം 

ഈ 21 ദിവസം നിങ്ങൾ ചെടികളോടൊപ്പം സമയം ചെലവഴിക്കൂ.  ഇതിൽനിന്നും നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയും.  ഇതിലൂടെ നിങ്ങളുടെ മനസ്സിന് ആനന്ദം നല്കുന്ന നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയും. 

ചെടികൾ നടുന്നതിന് കുഴി എടുക്കുക, ചെടികളക്ക് വളമിടുക, ചട്ടി വൃത്തിയാക്കൽ, ചെടികൾക്ക് ദിവസവും വെള്ളം ഒഴിക്കുക അങ്ങനെ നിരവധി പരിപാടികളിൽ സമയം പോകുന്നതുപോലും നാം അറിയില്ല. 

സിനിമകൾ കാണുക 

ഓഫീസിലെ തിരക്ക് കാരണം ആഗ്രഹമുണ്ടായിട്ടുപോലും പല സിനിമകളും നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ലായിരിക്കാം അല്ലേ.  ചില പഴയ സിനിമകളും ഒന്നുകൂടി കാണാനുള്ള ആഗ്രഹവും ഉണ്ടാകുമെങ്കിലും സമയക്കുറവ് കാരണം ഒന്നും നടക്കാറില്ല. 

എങ്കിൽ ഈ lock down സമയത്ത് നിങ്ങളുടെ ആ ആഗ്രഹങ്ങള് പൂർത്തീകരിക്കൂ.    സിനിമകളുടെ ലിസ്റ്റ് ഉണ്ടാക്കി കുടുംബവുമൊത്തിരുന്ന് കാണുക. എഴുതാൻ നല്ല സമയമാണ് 

എഴുതാനുള്ള സമയം 

കൊറോണയെപ്പോലുള്ള ഒരു പകർച്ചവ്യാധി വരുമെന്നും അത് ആളുകളെ വീടുകളിൽ തടവിലാക്കുമെന്നോ നഗരങ്ങൾ വിജനമാകുമെന്നോ  ആരെങ്കിലും വിചാരിച്ചിരുന്നോ. ഇത് ജീവിതത്തിലെ വല്ലാത്തൊരു സമയമാണ്. അത് നമ്മൾക്ക് പേപ്പറിലേക്ക് കുറിക്കാം അതിലൂടെ വരും തലമുറയ്ക്ക് എന്തെങ്കിലും വായിച്ച് മനസ്സിലാക്കാനും കഴിയും.  കൂടാതെ നിങ്ങൾക്ക് കഥയോ, കവിതയോയൊക്കെ കുറിക്കാനും സമയം ലഭിക്കും. 

വീട് വൃത്തിയാക്കൽ  

നിങ്ങളുടെ ബുക്ക് ഷെൽഫ്, വസ്ത്രങ്ങളുടെ വാർ‌ഡ്രോബ് എന്നിവ ക്രമീകരിക്കാനും വൃത്തിയാക്കാനുമുള്ള ഒരു മികച്ച അവസരമാണിത്.  ഇതിലൂടെ നിങ്ങൾക്ക് പല പഴയ ഓർമ്മകളെയും ഒന്ന് പൊടിതട്ടി എടുക്കാൻ സാധിക്കും. കൂടാതെ വീടിന്റെ ഓരോ മൂലകളും നന്നായി വൃത്തിയാക്കാനും ഈ സമയം നമുക്ക് ഉയപയോഗിക്കാം. 

പഴയ സുഹൃത്തുക്കളോട് സംവദിക്കാം 

വർഷങ്ങളായി നിങ്ങൾ സംസാരിക്കാത്ത സ്കൂളിലെ സുഹൃത്തുക്കളെ വിളിച്ച് ബന്ധം പുതുക്കുന്നതിനും പറ്റിയ സമയമാണ്.  പഴയ കൂട്ടുകാരോട് നാം സംസാരിക്കുമ്പോൾ ശരിക്കും നമുക്ക് റിലാക്സേഷൻ ലഭിക്കും. 

പഴയ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കാനുള്ള നല്ലൊരു അവസരമാണിത്.

എന്തെങ്കിലും പുതിയത്  പഠിക്കാം 

നിങ്ങൾ എപ്പോഴെങ്കിലും പഠിക്കണമെന്ന ചിന്തയിൽ ഏതെങ്കിലും  ഒരു സംഗീത ഉപകരണം വാങ്ങുകയും എന്നാൽ സമയക്കുറവും അലസതയും കാരണം അത് ഒരു ഷോപീസായി മാറി സൂക്ഷിച്ചുവച്ചിരിക്കുകയാണെങ്കിൽ ആ ഉപകരണം പുറത്തെടുത്ത് ഉപയോഗിക്കുക അതിൽ നിന്നും നമ്മുടെ മനസ്സിന് നല്ല ശാന്തത ലഭിക്കും. 

ഇത് കൂടാതെ വീഡിയോ എഡിറ്റിങ്, പെയിന്റിങ് എന്നിവയും ചെയ്യാം. ഇങ്ങനെയൊക്കെ ചെയ്ത് ഈ 21 ദിവസം നമുക്ക് അവിസ്മരണീയമാക്കാം. 

ഇതൊക്കെ വീടിനകത്ത് ഇരുന്നുകൊണ്ട് തന്നെ ചെയ്യണം കേട്ടോ എന്തെന്നാൽ വീടിന് പുറത്ത് കോറോണയാണ്.. മറക്കണ്ട... 

Trending News