കറുവപ്പട്ടയുടെ ​ഗുണങ്ങൾ നിരവധി; കറുവപ്പട്ടയിലൂടെ അകറ്റാം ഈ രോ​ഗങ്ങളെ...

കറുവപ്പട്ട പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ പ്രധാനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 12:03 PM IST
  • കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന വിവിധതരം ഫൈറ്റോകെമിക്കലുകൾ പിസിഒഎസ് രോ​ഗാവസ്ഥ ലഘൂകരിക്കാൻ സഹായിക്കുന്നു
  • നാല് ​ഗ്രാം വരെ കറുവാപ്പട്ട പൊടി കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളിൽ നിന്ന് മുക്തി നൽകുന്നു
  • രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിർത്തുന്നതിനും കറുവപ്പട്ട വളരെ സഹായകരമാണ്
കറുവപ്പട്ടയുടെ ​ഗുണങ്ങൾ നിരവധി; കറുവപ്പട്ടയിലൂടെ അകറ്റാം ഈ രോ​ഗങ്ങളെ...

സു​ഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനപ്പെട്ടതാണ് കറുവപ്പട്ട. പല ഭക്ഷണങ്ങളിലും നാം ഉപയോ​ഗിക്കുന്ന കറുവപ്പട്ട നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ളതാണ്. ദഹനത്തിനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. കറുവപ്പട്ട പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ പ്രധാനം ചെയ്യും.

കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന വിവിധതരം ഫൈറ്റോകെമിക്കലുകൾ പിസിഒഎസ് രോ​ഗാവസ്ഥ ലഘൂകരിക്കാൻ സഹായിക്കുന്നു. നാല് ​ഗ്രാം വരെ കറുവാപ്പട്ട പൊടി കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളിൽ നിന്ന് മുക്തി നൽകുന്നു. രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിർത്തുന്നതിനും കറുവപ്പട്ട വളരെ സഹായകരമാണ്.

ഓർമ്മക്കുറവ് തടയുന്നതിനും കറുവപ്പട്ട സഹായിക്കും. കറുവപ്പട്ടയുടെ സത്ത് കഴിക്കുന്നത് ഓർമ്മയ്ക്ക് നല്ലതാണ്. ഓർമ്മക്കുറവ് പലപ്പോഴും ഡിമെൻഷ്യ, അൽഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. കറുവപ്പട്ട കഴിക്കുന്നതിലൂടെ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും കറുവപ്പട്ട സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News