ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. റോസ് ആപ്പിൾ എന്ന് അറിയപ്പെടുന്ന ചാമ്പക്ക തൊടികളിൽ സ്ഥിര സാന്നിധ്യമാണ്. മരംനിറയെ കായ്‌കൾ നൽകുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി. എല്ലാവർക്കും ഈ രുചി വളരെ ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികൾ ഉപ്പ് കൂട്ടി ചാമ്പക്ക കഴിക്കാറാണ് പതിവ്. ചാമ്പക്ക ചുവപ്പ്, വെളള, റോസ് എന്നീ നിറങ്ങളിലാണ് കൂടുതലായും നാട്ടിൽ കാണുന്നത്.
എല്ലാവരെയും ആകർഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും എപ്പോഴും നിലത്ത് വീണ് ഇല്ലാതാകാനാണ് ഈ പഴത്തിന്റെ വിധി. എന്നാൽ ചാമ്പക്കയിൽ നിരവധി ഗുണങ്ങളാണുള്ളത് ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞാൽ ഇവയെ ഒരിക്കലും അവഗണിക്കില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കയ്ക്ക് കാൻസറിനെ തടയാൻ പോലും കഴിയും.
നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് പരിഹാരമാണ് ചാമ്പക്ക
*ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും.
*രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും ചാമ്പക്ക സഹായിക്കുന്നു.
*രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് സാധിക്കും.
* ചാമ്പയ്ക്ക മുഴുവനായി ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.
*ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുളളതിനാൽ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്നു.
* വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും
*ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്.
*ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും.
* ചാമ്പക്ക കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും.
വൈൻ , ജാം, സ്ക്വാഷ്,ചാമ്പക്ക ഉണക്കിയും, അച്ചാറുകളാക്കിയും വളരെക്കാലം കേടുകൂടാതെ ചാമ്പക്ക ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...