Benefits of Turmeric in Winters: മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ?

മഞ്ഞളിൽ ആന്റിഓക്സിഡന്റായ കർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന്  ഫംഗലുകളെയും, ബാക്റ്റീരിയകളെയും, വൈറസുകളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 12:28 PM IST
  • മഞ്ഞളിൽ ആന്റിഓക്സിഡന്റായ കർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ഫംഗലുകളെയും, ബാക്റ്റീരിയകളെയും, വൈറസുകളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
  • മഞ്ഞൾ കഴിക്കുന്നത് തണുപ്പ് മൂലമുണ്ടാകുന്ന വേദന, പനി, ചുമ, ദഹനക്കുറവ് എന്നിവ ഇല്ലാത്താക്കാൻ സഹായിക്കും
  • ശരീരത്തിലെ ടോക്സിനുകളെ അകറ്റാൻ മഞ്ഞൾ സഹായിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
  • ഗർഭിണികൾക്ക് ചെറിയ പനിയോ ജലദോഷമോ ഉണ്ടായാൽ മഞ്ഞൾ ഇട്ട പാൽ നൽകാറുണ്ട്.
Benefits of Turmeric in Winters:  മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ?

ഏറ്റവും കൂടുതൽ രോഗങ്ങൾ (Disease) ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ് മഞ്ഞ് കാലം (Winter). മഞ്ഞ് കാലത്ത് ചുമയും (Cough), ജലദോഷവും (Common Cold) പനിയുമൊക്കെ (Fever)സർവ സാധാരണമാണ്. അത് പോലെ തന്നെ ഇത് ആഘോഷങ്ങളുടെയും കാലമാണ്. ക്രിസ്‌മസും, പുതുവത്സരവും ഒക്കെയായി ആഘോഷങ്ങളുടെ സമയം. ഈ സമയത്ത് നിങ്ങളെ പണിയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രക്ഷപെടാൻ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

രോഗപ്രതിരോധ ശേഷി വർധിപ്പിക്കും

മഞ്ഞളിൽ ആന്റിഓക്സിഡന്റായ കർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന്  ഫംഗലുകളെയും, ബാക്റ്റീരിയകളെയും, വൈറസുകളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അതുകൂടാതെ മഞ്ഞൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. കൂടാതെ  മഞ്ഞളിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ALSO READ: Guava Health Benefits: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്ക്ക ഉത്തമം

 പനി, ചുമ എന്നിവ ഇല്ലാതാക്കാൻ  സഹായിക്കും

മഞ്ഞൾ കഴിക്കുന്നത് തണുപ്പ് മൂലമുണ്ടാകുന്ന വേദന, പനി, ചുമ, ദഹനക്കുറവ് എന്നിവ ഇല്ലാത്താക്കാൻ സഹായിക്കും. ചായയിലോ, പാലിലോ ഒരു നുള്ള് മഞ്ഞളിട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. ദഹനം കൂടുതൽ സുഗമമാക്കാനും മഞ്ഞളിന് കഴിയും.

ALSO READ: Weight Loss Tips : ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ജീവിത ശൈലി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ

മഞ്ഞൾ മരുന്നായും ഉപയോഗിക്കും

ഇന്ത്യയിൽ പാചകത്തിനും, ആയുർവേദ മരുന്നുകളിലും വളരെ കാലമായി മഞ്ഞൾ ഉപയോഗിച്ച് വരുന്നുണ്ട്. ശരീരത്തിലെ  ടോക്സിനുകളെ അകറ്റാൻ മഞ്ഞൾ സഹായിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതൊരു ആന്റി ഓക്സിഡന്റുമാണ്.

ALSO READ: Immunity-Boosting Foods : ഡെങ്കി പനിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഗർഭിണികൾക്കും നൽകാം

ഗർഭിണികൾക്ക് ചെറിയ പനിയോ ജലദോഷമോ ഉണ്ടായാൽ മഞ്ഞൾ ഇട്ട പാൽ നൽകാറുണ്ട്. ഇത് പനി മാറാൻ സഹായിക്കുമെന്ന് മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്‍നങ്ങളും ഉണ്ടാക്കില്ല. നിരവധി അസുഖങ്ങളെ  പ്രതിരോധിക്കാനും മഞ്ഞൾ സഹായിക്കും. തൊണ്ട വേദനയ്ക്ക് പരിഹാരമാണ് പലപ്പോഴും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ഫലപ്രദമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News